ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു; സംസ്‌കാരം ഇന്ന് വൈകുന്നേരം ശിവാജി പാർക്കിൽ

 ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു; സംസ്‌കാരം ഇന്ന് വൈകുന്നേരം ശിവാജി പാർക്കിൽ

മുംബൈ:

എട്ടു പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ സംഗീത ലോകത്തെ വിസ്മയിപ്പിച്ച ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഭൗതികശരീരം ഇന്ന് രാവിലെ 11 മണി മുതൽ ലോവർ പരേലിലെ വസതിയിൽ പൊതുദർശനത്തിന് വെക്കും. വൈകുന്നേരം 4 മണിക്ക് മുംബൈ ശിവാജി പാർക്കിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടക്കുക.

ഹൃദയസംബന്ധമായ അസുഖങ്ങളെയും ശ്വാസതടസ്സത്തെയും തുടർന്ന് ശനിയാഴ്ചയാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്‌കാര ചടങ്ങുകളിൽ തിരക്ക് ഒഴിവാക്കണമെന്ന് മകൻ ആനന്ദ് ഭോസ്‌ലെ ആരാധകരോട് അഭ്യർത്ഥിച്ചു. 1943-ൽ പത്താം വയസ്സിൽ സംഗീത യാത്ര തുടങ്ങിയ ആശാ ഭോസ്‌ലെ, മലയാളം ഉൾപ്പെടെ നിരവധി ഇന്ത്യൻ ഭാഷകളിലായി പതിനായിരക്കണക്കിന് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

രാജ്യം പത്മവിഭൂഷണും ദാദാസാഹേബ് ഫാൽക്കെ അവാർഡും നൽകി ആദരിച്ച ഈ ഗായികയുടെ വിയോഗം ഇന്ത്യൻ കലാലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. പ്രിയ ഗായികയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ സിനിമ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ മുംബൈയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News