തൃശൂർ: മുഖ്യമന്ത്രി പദവിയിൽ നിന്നും തഴഞ്ഞതിലുള്ള അതൃപ്തികൾക്കൊടുവിൽ നിലപാട് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഹൈക്കമാൻഡ് എടുത്ത തീരുമാനത്തെ പൂർണ്ണമായി അംഗീകരിക്കുന്നുവെന്നും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് എല്ലാവിധ ആശംസകളും നേരുന്നതായും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാൻഡ് പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ പോലും പങ്കെടുക്കാതെ രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് നിന്നും ഗുരുവായൂരിലേക്ക് പോയിരുന്നു. തുടർന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം മൗനം വെടിഞ്ഞത്. പത്ത് […]Read More
ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും. വി.സി.കെ, ഐ.യു.എം.എൽ എന്നീ പാർട്ടികളുടെ പിന്തുണയോടെ 120 എം.എൽ.എമാരുടെ പിൻബലത്തിലാണ് വിജയ് അധികാരത്തിലേറുന്നത്. ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിട്ട ടി.വി.കെ 50 ലക്ഷത്തിലധികം വോട്ടുകൾ നേടി ഔദ്യോഗിക രാഷ്ട്രീയ പാർട്ടി പദവി കൈവരിച്ചിരുന്നു. […]Read More
BY: RAMADAS NAGARKOVIL ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ സഖ്യകക്ഷികൾക്കിടയിലെ അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തിരഞ്ഞെടുപ്പിൽ ഒപ്പം നിന്ന് ജയിച്ച ശേഷം നന്ദി പറയാൻ പോലും കോൺഗ്രസ് എംഎൽഎമാർ തയ്യാറായില്ലെന്ന് അദ്ദേഹം ചെന്നൈയിൽ പറഞ്ഞു. വിജയത്തിന് പിന്നാലെ കോൺഗ്രസ് ഡിഎംകെയുമായുള്ള ബന്ധം ഉപേക്ഷിച്ചുവെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. അതേസമയം സഖ്യകക്ഷികളായ കമ്മ്യൂണിസ്റ്റ് പാർട്ടികളെ സ്റ്റാലിൻ പ്രശംസിച്ചു. കമ്മ്യൂണിസ്റ്റുകാർ എന്നും വിശ്വാസവും സൗഹൃദബോധവും കാത്തുസൂക്ഷിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷം തമിഴ്നാടിനെ എല്ലാ മേഖലകളിലും ഡിഎംകെ സർക്കാർ […]Read More
By TS TVM കൊൽക്കത്ത: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ പശ്ചിമ ബംഗാൾ ഭരണകക്ഷിയായിരുന്ന തൃണമൂൽ കോൺഗ്രസ് (ടിഎംസി) തകർച്ചയുടെ വക്കിലെന്ന് റിപ്പോർട്ട്. പാർട്ടി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രമുഖ നേതാക്കൾ രംഗത്തെത്തിയതോടെ ടിഎംസിയിൽ ആഭ്യന്തര കലഹം രൂക്ഷമായിരിക്കുകയാണ്. പ്രശസ്ത ചലച്ചിത്ര സംവിധായകനും ബാരക്പൂരിൽ നിന്നുള്ള മുൻ എംഎൽഎയുമായ രാജ് ചക്രവർത്തി സജീവ രാഷ്ട്രീയം വിടുന്നതായി പ്രഖ്യാപിച്ചു. 2021-ൽ തുടങ്ങിയ തന്റെ രാഷ്ട്രീയ അധ്യായം 2026-ഓടെ അവസാനിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടി അധ്യക്ഷ മമതാ […]Read More
BY:CHANDRABABU തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ, മണ്ഡലങ്ങളിലെ വോട്ടിംഗ് ശതമാനവും സമുദായ സമവാക്യങ്ങളും സംബന്ധിച്ച വിശദമായ വിശകലനങ്ങൾ പുരോഗമിക്കുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ എൻഡിഎ ഘടകകക്ഷിയായ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡിഎസ്ജെപി) മുന്നണിയിലേക്ക് കൊണ്ടുവന്ന സാന്നിധ്യം നായർ സമുദായത്തിന്റെ വോട്ടുകൾ ഏകീകരിക്കുന്നതിൽ നിർണ്ണായക സ്വാധീനം ചെലുത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സർവ്വേ ഫലങ്ങളും വോട്ട് വിഹിതവും ആക്സിസ് മൈ ഇന്ത്യ, ചാണക്യ തുടങ്ങിയ ഏജൻസികളുടെ ജാതി തിരിച്ചുള്ള സർവ്വേകളിൽ എൻഡിഎക്ക് ലഭിച്ച നായർ വോട്ടുകളിൽ പ്രകടമായ വർദ്ധനവ് […]Read More
BY: TS Tvm ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ, വൈകാരിക കുറിപ്പുമായി സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ജനഹിതം പൂർണ്ണമായി അംഗീകരിക്കുന്നുവെന്നും, ഫലപ്രദമായ പ്രതിപക്ഷമായി ഡിഎംകെ ഇനി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊളത്തൂർ മണ്ഡലത്തിൽ 9,000 വോട്ടുകൾക്കാണ് സ്റ്റാലിൻ പരാജയപ്പെട്ടത്. വിജയങ്ങളും പരാജയങ്ങളും താൻ നേരത്തെയും കണ്ടിട്ടുണ്ടെന്നും, എന്നാൽ അധികാരത്തേക്കാൾ ഉപരിയായി ആദർശങ്ങൾക്കും നയങ്ങൾക്കുമാണ് എന്നും പ്രാധാന്യമെന്നും അദ്ദേഹം ‘എക്സിൽ’ കുറിച്ചു. വോട്ട് ചെയ്തവർക്ക് വേണ്ടി മാത്രമല്ല, താൻ ഭരിച്ചത് വോട്ട് ചെയ്യാൻ […]Read More
BY: TS Tvm തിരുവനന്തപുരം: കോൺഗ്രസിന്റെ ചരിത്രവിജയത്തിന് പിന്നാലെ മന്ത്രിസഭാ രൂപീകരണത്തിനായുള്ള അണിയറ നീക്കങ്ങൾ സജീവമാകുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനൊപ്പം തന്നെ, മന്ത്രിമാരെ തിരഞ്ഞെടുക്കുക എന്നത് നേതൃത്വത്തിന് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. സാമുദായിക സന്തുലനം, വനിതാ പ്രാതിനിധ്യം, പിന്നാക്ക വിഭാഗങ്ങളുമായുള്ള സമവാക്യം, ജില്ലാതലത്തിലുള്ള പ്രാതിനിധ്യം എന്നിവ ഉറപ്പാക്കിയാകും അന്തിമ പട്ടിക തയ്യാറാക്കുക. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിസഭയിൽ ഇടംപിടിക്കുമെന്നുറപ്പാണ്. കെ. മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി. വിഷ്ണുനാഥ് എന്നിവർ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുള്ള പ്രമുഖ നേതാക്കളാണ്. വനിതാ […]Read More
BY: TS Tvm തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക്. കോൺഗ്രസ് നിയമസഭാകക്ഷിയിൽ ശക്തമായ പിന്തുണ തങ്ങൾക്കുണ്ടെന്ന അവകാശവാദവുമായി കെ.സി. വേണുഗോപാൽ അനുകൂലികൾ രംഗത്ത്. നിലവിലെ 63 കോൺഗ്രസ് എംഎൽഎമാരിൽ 35 പേരുടെ പിന്തുണയും, എ ഗ്രൂപ്പിലെ 10 പേരിൽ എട്ടുപേരുടെ പിന്തുണയും കെ.സി. വേണുഗോപാലിന് ലഭിക്കുമെന്നാണ് ക്യാമ്പിന്റെ കണക്കുകൂട്ടൽ. കൂടാതെ, മൂന്ന് സ്വതന്ത്ര എംഎൽഎമാരും തങ്ങളോടൊപ്പമാണെന്ന് ഇവർ അവകാശപ്പെടുന്നു. കോൺഗ്രസ് ഹൈക്കമാൻഡ് നിരീക്ഷകർ എത്തുമ്പോൾ 43 എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന് […]Read More
BY;TS TVM കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ രാഷ്ട്രീയ അന്തരീക്ഷം കലുഷിതമായതോടെ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വസതിയുടെ സുരക്ഷ കർശനമാക്കി. കൊൽക്കത്തയിലെ കലിഘട്ടിലുള്ള വസതിക്ക് സമീപം ‘ജയ് ശ്രീറാം’ മുദ്രാവാക്യങ്ങൾ ഉയർത്തി ഒരു സംഘം ആളുകൾ എത്തിയതിനെത്തുടർന്നാണ് അടിയന്തരമായി സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ നടപടി. ക്രമസമാധാന നില ഉറപ്പാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ വസതിക്ക് പുറമെ സംസ്ഥാന സെക്രട്ടേറിയറ്റിന് ചുറ്റും സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് കേന്ദ്രസേനയെ […]Read More
BY: TS TVM ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ചരിത്രനേട്ടം. പശ്ചിമ ബംഗാളിൽ അട്ടിമറി വിജയത്തോടെ അധികാരം പിടിച്ചെടുത്ത ബിജെപി, അസമിൽ ഭരണത്തുടർച്ച ഉറപ്പാക്കി. പുതുച്ചേരിയിൽ എൻആർ കോൺഗ്രസുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളും അന്തിമഘട്ടത്തിലാണ്. പശ്ചിമ ബംഗാളിൽ 194 സീറ്റുകളിൽ മുന്നേറ്റം കാഴ്ചവെച്ച ബിജെപി, അതിൽ 86 സീറ്റുകളിൽ ഇതിനകം വിജയം ഉറപ്പിച്ചു. ബംഗാൾ രാഷ്ട്രീയത്തിലെ വലിയ മാറ്റമായാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുന്നത്. അസമിൽ എൻഡിഎ സഖ്യം 102 സീറ്റുകൾ […]Read More
