കൊച്ചി: എറണാകുളം ജില്ലാ നാഷണൽ ആയുഷ് മിഷൻ മുഖേന ഭാരതീയ ചികിത്സ വകുപ്പിലേക്കും ഹോമിയോപ്പതി വകുപ്പിലേക്കുമായി വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 15 തസ്തികകളിലേക്കാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് https://careers.nam.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി നവംബർ 30 ആണ്. ഒഴിവുള്ള തസ്തികകൾ: കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനുമായി 0484-2919133 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.Read More
തിരുവനന്തപുരം: വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച ‘മയിൽപ്പീലി യങ് സ്കോളർഷിപ്പ്’ പരീക്ഷയുടെ ജില്ലാതല മത്സരം ഇന്ന് (നവംബർ 22) രാവിലെ 10 മുതൽ 11 വരെ നടക്കും. ഹൈക്കോടതിയുടെ അനുമതിയെ തുടർന്നാണ് ദേശീയ അധ്യാപക പരിഷത്ത് (എൻടിയു) പരീക്ഷ സംഘടിപ്പിക്കുന്നത്. ഉപജില്ലാ തലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 1,610 വിദ്യാർഥികളാണ് ജില്ലാതല പരീക്ഷയിൽ മാറ്റുരയ്ക്കുന്നത്. ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 86 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. ബാലഗോകുലം പ്രസിദ്ധീകരണമായ ‘മയിൽപ്പീലി’ മാസികയും എൻടിയുവും സംയുക്തമായാണ് മത്സരം നടത്തുന്നത്. അതേസമയം, പരീക്ഷയുമായി […]Read More
BY: HABEEB IDAPALLI കൊലക്കുറ്റം തെളിഞ്ഞ ഏഴ് പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ; ശിക്ഷാവിധി ഇന്ന് വൈകിട്ട് മൂന്നിന് എറണാകുളം: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ അരിയിൽ ഷുക്കൂർ വധക്കേസിൽ ഒന്നാം പ്രതി കെ.വി. സുമേഷ് ഉൾപ്പെടെ 13 പ്രതികൾ കുറ്റക്കാരെന്ന് കൊച്ചി പ്രത്യേക സിബിഐ കോടതി കണ്ടെത്തി. ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ടിരുന്ന സിപിഎം നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് എന്നിവരുൾപ്പെടെ 18 പേരെ ജഡ്ജി പി. ശബരിനാഥ് […]Read More
ന്യൂഡൽഹി: കേരളത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ തീരദേശ-വ്യാവസായിക വളർച്ച ലക്ഷ്യമിടുന്ന ‘മിഷൻ സമുദ്ര’ (Mission Samudra) പദ്ധതി പ്രധാനമായും മുന്നോട്ടുവെച്ചുകൊണ്ടുള്ള വികസന നിർദേശങ്ങളാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് സമർപ്പിച്ചത്. 1,03,500 കോടി രൂപയുടെ വികസന പാക്കേജ് വിഴിഞ്ഞം തുറമുഖത്തെ രാജ്യത്തിന്റെ പ്രധാന സമുദ്ര വ്യാപാര കേന്ദ്രമാക്കി മാറ്റുന്നതിനൊപ്പം സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് കുതിപ്പേകുന്ന 12 സുപ്രധാന പദ്ധതികൾക്കാണ് മുഖ്യമന്ത്രി കേന്ദ്രത്തിന്റെ […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് സൈബർ തട്ടിപ്പുകൾ ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ, സോഷ്യൽ മീഡിയയിലെ വൈറൽ ട്രെൻഡായ ‘ഷേരു ഭായി’ കഥാപാത്രത്തെ മുൻനിർത്തി വ്യത്യസ്തമായ ബോധവൽക്കരണ ക്യാമ്പയിനുമായി കേരള പൊലീസ്. അടുത്തകാലത്തായി നിരവധി പേർക്ക് പണം നഷ്ടപ്പെട്ട വ്യാജ മോട്ടോർ വാഹന വകുപ്പ് (MVD) ഇ-ചലാൻ തട്ടിപ്പുകൾക്കെതിരെയാണ് പ്രധാനമായും ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. കേരളത്തെ ഞെട്ടിച്ച സമീപകാല തട്ടിപ്പുകൾ കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വലിയ സാമ്പത്തിക തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്തത്: ഏറ്റവും പുതിയ ഭീഷണി: വ്യാജ […]Read More
BY: SHIBU K THAMPI PEERUMEDU പത്തനംതിട്ട: 2026-27 മണ്ഡലം-മകരവിളക്ക് തീർത്ഥാടനകാലത്ത് ശബരിമലയിലും പരിസര പ്രദേശങ്ങളിലും ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നത് തടയാൻ പത്തനംതിട്ട ജില്ലാ ഭരണകൂടം ഔദ്യോഗിക വിലവിവരപ്പട്ടിക പുറത്തിറക്കി. സന്നിധാനം, പമ്പ/നിലയ്ക്കൽ, ജില്ലയിലെ മറ്റ് സ്ഥലങ്ങൾ എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചാണ് ഭക്ഷണവില നിശ്ചയിച്ചിരിക്കുന്നത്. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം (DSOPTA/523/2026-CS8) നിശ്ചയിച്ച നിരക്കിൽ കൂടുതൽ തുക ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിശ്ചയിച്ച ഔദ്യോഗിക ഭക്ഷണവില പട്ടിക (സന്നിധാനം, പമ്പ/നിലയ്ക്കൽ, […]Read More
കൊച്ചി: സംസ്ഥാനത്തെ സ്വർണവിപണിയിൽ വൻ ഇടിവ് രേഖപ്പെടുത്തി 22 കാരറ്റ് സ്വർണവില വീണ്ടും ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തി. ഒറ്റദിവസം കൊണ്ട് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കുറഞ്ഞതോടെ വിപണിയിൽ ഇന്ന് (നവംബർ 17) പവന് 99,760 രൂപയും ഗ്രാമിന് 12,470 രൂപയുമാണ് നിരക്ക്. 2025 ഡിസംബർ 23നാണ് കേരളത്തിൽ സ്വർണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നത്. തുടർന്ന് 2026 ജനുവരി 29ന് പവന് 1,31,160 രൂപ എന്ന സർവകാല റെക്കോർഡിലേക്കും വില […]Read More
ഇടിവ്തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് ഒറ്റയടിക്ക് പവന് 1,600 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,02,520 രൂപയായി. ഗ്രാമിന് 200 രൂപ കുറഞ്ഞ് 12,815 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സമീപകാലത്തെ വിലക്കുതിപ്പിന് പിന്നാലെയുണ്ടായ ഈ ഇടിവ് സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസമായി.അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 4,000 ഡോളറിന് താഴേക്ക് ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും വില കുറയാൻ പ്രധാന കാരണമായത്. അമേരിക്കയിലെ പണപ്പെരുപ്പ കണക്കുകൾ പ്രതീക്ഷിച്ചതിലും ഉയർന്നതും ഡോളർ ശക്തിപ്പെട്ടതും സ്വർണവിലയെ പ്രതികൂലമായി […]Read More
ഹാസൻ: കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ക്ഷേത്രദർശനത്തെത്തുടർന്ന് മണിക്കൂറുകളോളം പൊതുദർശനം തടസ്സപ്പെട്ടതിൽ പ്രതിഷേധിച്ച് ഭക്തർ ടെലിവിഷൻ സ്ക്രീനിലേക്ക് ചെരിപ്പെറിഞ്ഞു. ഹാസനിലെ പ്രശസ്തമായ ഹസനാംബ ക്ഷേത്രത്തിലാണ് സംഭവം. മുഖ്യമന്ത്രിയുടെ പ്രത്യേക ദർശനത്തിനായി സാധാരണ ഭക്തരെ ഏറെ നേരം കാത്തുനിർത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്. ഞായറാഴ്ച ഉച്ചയോടെ ഭാര്യയ്ക്കൊപ്പമാണ് മുഖ്യമന്ത്രി ക്ഷേത്രത്തിലെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ ശ്രീകോവിലിൽ പ്രവേശിച്ച് പ്രത്യേക പൂജകൾ നടത്തിയെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ സന്ദർശനം പൂർത്തിയാകുന്നതുവരെ പൊതുദർശനത്തിനുള്ള ക്യൂവിൽ നിന്നുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവച്ചു. മണിക്കൂറുകളായി ക്യൂവിൽ കാത്തുനിന്നിരുന്ന […]Read More
BY: SUNILDUTT SUKUMARAN കേരളത്തിൽ നിർമാണം പൂർത്തിയായി മാസങ്ങൾക്കുള്ളിൽ റോഡുകളും പാലങ്ങളും തകരുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. കോടികൾ ചെലവിട്ട് നിർമിക്കുന്ന പൊതുസ്വത്തുക്കൾ വളരെ കുറഞ്ഞ കാലയളവിനുള്ളിൽ നശിക്കുന്നത് പൊതുജനങ്ങളുടെ നികുതിപ്പണത്തിന്റെ നഷ്ടം മാത്രമല്ല, ഭരണസംവിധാനത്തിന്റെയും നിർമാണ ഏജൻസികളുടെയും ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങൾ കൂടിയാണ് ഉയർത്തുന്നത്. കാസർകോട് മഞ്ചേശ്വരത്തെ രാഗം ജങ്ഷൻ–ചൗക്കി റോഡ് നിർമാണം പൂർത്തിയായി നാലുമാസത്തിനകം തകർന്നുവെന്ന നാട്ടുകാരുടെ പരാതി ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും ഗുണനിലവാരം ഉറപ്പാക്കുകയും […]Read More
