സ്വർണവില വീണ്ടും ഒരു ലക്ഷത്തിന് താഴെ; പവന് 560 രൂപ കുറഞ്ഞ് 99,760 രൂപയിലെത്തി

 സ്വർണവില വീണ്ടും ഒരു ലക്ഷത്തിന് താഴെ; പവന് 560 രൂപ കുറഞ്ഞ് 99,760 രൂപയിലെത്തി

കൊച്ചി: സംസ്ഥാനത്തെ സ്വർണവിപണിയിൽ വൻ ഇടിവ് രേഖപ്പെടുത്തി 22 കാരറ്റ് സ്വർണവില വീണ്ടും ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തി. ഒറ്റദിവസം കൊണ്ട് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കുറഞ്ഞതോടെ വിപണിയിൽ ഇന്ന് (നവംബർ 17) പവന് 99,760 രൂപയും ഗ്രാമിന് 12,470 രൂപയുമാണ് നിരക്ക്.

2025 ഡിസംബർ 23നാണ് കേരളത്തിൽ സ്വർണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നത്. തുടർന്ന് 2026 ജനുവരി 29ന് പവന് 1,31,160 രൂപ എന്ന സർവകാല റെക്കോർഡിലേക്കും വില കുതിച്ചുയർന്നിരുന്നു. മാർച്ച് 23ന് പവൻ വില 99,480 രൂപയിലേക്ക് താഴ്ന്നതിന് ശേഷം ഏകദേശം എട്ട് മാസത്തെ (239 ദിവസം) ഇടവേളയ്ക്ക് ശേഷമാണ് സ്വർണം വീണ്ടും ഒരു ലക്ഷം രൂപയ്ക്ക് താഴേക്ക് എത്തുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ സ്വർണവിലയിൽ തുടർച്ചയായ ഇടിവാണ് പ്രകടമാകുന്നത്. നവംബർ 10ന് രാവിലെ 1,05,680 രൂപയായിരുന്ന പവൻ വില, ഒരാഴ്ചയ്ക്കിടെ 5,920 രൂപയോളം കുറഞ്ഞാണ് ഇന്നത്തെ 99,760 രൂപ എന്ന നിലവാരത്തിലേക്ക് താഴ്ന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുറഞ്ഞതും യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് വർധനവ് സംബന്ധിച്ച സൂചനകളുമാണ് ആഭ്യന്തര വിപണിയിലും വില കുറയാൻ പ്രധാന കാരണമായത്. വിവാഹ സീസൺ സജീവമായിരിക്കെ വിലയിലുണ്ടായ ഈ ഇടിവ് സാധാരണക്കാർക്കും ആഭരണപ്രിയർക്കും വലിയ ആശ്വാസമാണ് നൽകുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News