തിരുവനന്തപുരം: സംസ്ഥാന സ്വർണ്ണവിപണിയിൽ കഴിഞ്ഞ ഒരു മാസമായി തുടരുന്ന വലിയ വില വ്യതിയാനം ഉപഭോക്താക്കളെയും നിക്ഷേപകരെയും ഒരുപോലെ അനിശ്ചിതത്വത്തിലാക്കുന്നു. സെപ്റ്റംബർ മധ്യത്തോടെ റെക്കോർഡ് ഉയരത്തിലെത്തിയ സ്വർണ്ണവില ഒക്ടോബർ ആദ്യവാരത്തോടെ കുത്തനെ ഇടിയുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. സെപ്റ്റംബർ 1-ന് പവന് 1,13,000 രൂപയായിരുന്ന (ഗ്രാമിന് 14,125 രൂപ) നിരക്ക് ഘട്ടംഘട്ടമായി ഉയർന്ന് സെപ്റ്റംബർ 19-ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,14,280 രൂപയിലെത്തിയിരുന്നു. എന്നാൽ പിന്നീട് വിപണിയിൽ വൻ തിരിച്ചടിയാണ് പ്രകടമായത്. വെറും പത്ത് ദിവസത്തിനുള്ളിൽ […]Read More
ന്യൂഡൽഹി: സെപ്റ്റംബർ 28 മുതൽ 30 വരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആഹ്വാനം ചെയ്ത മൂന്ന് ദിവസത്തെ ദേശീയ പണിമുടക്കിന്റെയും വാരാന്ത്യ അവധിയുടെയും പശ്ചാത്തലത്തിൽ, വരുന്ന സെപ്റ്റംബർ 27 ഞായറാഴ്ച രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളും ഗ്രാമീണ ബാങ്കുകളും തുറന്നു പ്രവർത്തിക്കും. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായി ധനമന്ത്രാലയവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (ആർബിഐ) ചേർന്നാണ് ഈ അടിയന്തര തീരുമാനമെടുത്തത്. സെപ്റ്റംബർ 30 അർദ്ധവാർഷിക അക്കൗണ്ട് ക്ലോസിങ് ദിനമായതിനാൽ സാമ്പത്തിക ഇടപാടുകൾക്കും കണക്കെടുപ്പുകൾക്കും […]Read More
എറണാകുളം: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ് രേഖപ്പെടുത്തി. പവന് 1,17,200 രൂപയും ഗ്രാമിന് 75 രൂപ കുറഞ്ഞ് 14,650 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച രാവിലെ ഗ്രാമിന് 14,940 രൂപയും പവന് 1,19,520 രൂപയുമായിരുന്ന നിരക്ക് ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 215 രൂപ കുറഞ്ഞ് 14,725 രൂപയിലേക്കും പവന് 1,17,800 രൂപയിലേക്കും താഴുകയായിരുന്നു. രണ്ടു ദിവസത്തിനിടെ പവന് 2,320 രൂപയുടെയും ഗ്രാമിന് 290 രൂപയുടെയും കുറവുണ്ടായി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 60 രൂപ […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഒറ്റയടിക്ക് വൻ വർധന. ഇന്നലെ രേഖപ്പെടുത്തിയ ഇടിവിന് പിന്നാലെ, ഇന്ന് പവന് 3,160 രൂപയും ഗ്രാമിന് 395 രൂപയുമാണ് ഉയർന്നത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 1,16,800 രൂപയായും ഗ്രാമിന് 14,600 രൂപയായും ഉയർന്നു. 18 കാരറ്റ് സ്വർണം ഗ്രാമിന് 325 രൂപ വർധിച്ച് 11,995 രൂപയിലെത്തി (പവന് 95,960 രൂപ). 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 250 രൂപ ഉയർന്ന് 9,340 രൂപയും ഒൻപത് കാരറ്റിന് ഗ്രാമിന് […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ് രേഖപ്പെടുത്തി. രാവിലെ വ്യാപാരം ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ വിപണിയിൽ വലിയ ചാഞ്ചാട്ടമാണ് ദൃശ്യമായത്. വില തുടർച്ചയായി കുതിച്ചുയരുന്ന സാഹചര്യത്തിൽ, നിലവിൽ കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പണിക്കൂലിയും ജി.എസ്.ടി.യും ഉൾപ്പെടെ ഒന്നര ലക്ഷത്തിലധികം രൂപ ഉപഭോക്താക്കൾ നൽകേണ്ടി വരും. രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ ഗ്രാമിന് 210 രൂപ വർധിച്ച് 13,250 രൂപയിലും പവന് 1,06,000 രൂപയിലുമാണ് റെക്കോർഡ് വ്യാപാരം നടന്നത്. എന്നാൽ മിനിറ്റുകൾക്കുള്ളിൽ വിപണിയിൽ വീണ്ടും തിരുത്തലുണ്ടായി. […]Read More
തിരുവനന്തപുരം: തുടർച്ചയായ ദിവസങ്ങളിൽ രേഖപ്പെടുത്തിയ ഇടിവിന് വിരാമമിട്ടുകൊണ്ട് സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 880 രൂപയാണ് ഉയർന്നത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 1,03,640 രൂപയായി ഉയർന്നു. ഗ്രാമിന് 110 രൂപ വർദ്ധിച്ചതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 12,955 രൂപയിലുമെത്തി. കഴിഞ്ഞ ദിവസം പവന് രണ്ടായിരത്തിലധികം രൂപയുടെ വൻ ഇടിവ് രേഖപ്പെടുത്തിയതോടെ വില ഒരു ലക്ഷത്തിന് താഴേക്ക് പതിക്കുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാൽ, ആ പ്രതീക്ഷകളെ […]Read More
BY : TS TVM കാഠ്മണ്ഡു: ആഗോള വിപണിയിൽ സ്വർണ്ണവില സർവ്വകാല റെക്കോർഡുകളും ഭേദിച്ച് കുതിക്കുമ്പോഴും, അതിനേക്കാൾ മൂല്യമുള്ള പ്രകൃതിയുടെ ഒരു വിചിത്ര രഹസ്യത്തെ തേടി ഗ്രാമങ്ങൾ ഒന്നാകെ വീടുകൾ പൂട്ടി ഹിമാലയൻ പർവതങ്ങളിലേക്ക് പ്രവഹിക്കുന്നു. കിലോയ്ക്ക് 20 ലക്ഷം രൂപ വരെ വിലമതിക്കുന്ന ‘യർസഗുംബ’ എന്ന അപൂർവ ജീവിയെ കണ്ടെത്താനായി, കൊടും തണുപ്പിനെ അവഗണിച്ച് കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെയാണ് സമുദ്രനിരപ്പിൽ നിന്ന് 4,000 മീറ്ററിലധികം ഉയരമുള്ള മഞ്ഞുമൂടിയ മലനിരകളിൽ ഇഴഞ്ഞുനീങ്ങുന്നത്. പ്രകൃതിയുടെ ഏറ്റവും വിചിത്രമായ […]Read More
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. ഈ മാസത്തിന്റെ തുടക്കം മുതൽ ആദ്യത്തെ മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന വിപണിയിൽ, ഇന്നലെയുണ്ടായ നേരിയ ഇടിവിന് പിന്നാലെയാണ് ഇന്നും വില കുറഞ്ഞിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 280 രൂപയുടെ കുറവാണ് വിപണിയിൽ ഉണ്ടായിട്ടുള്ളത്. ഈ മാസം തുടക്കത്തിലുണ്ടായ ഈ വിലക്കുറവ് വരും ദിവസങ്ങളിലും തുടരുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ. ഇന്നത്തെ വിപണി നിരക്ക് ഇന്നത്തെ വിലക്കുറവോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 1,14,200 രൂപയായി താഴ്ന്നു. […]Read More
മുംബൈ: തുടർച്ചയായ നിയമലംഘനങ്ങളെയും സുരക്ഷാ വീഴ്ചകളെയും തുടർന്ന് പേടിഎം പേയ്മെന്റ് ബാങ്കിന്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) അടിയന്തര പ്രാബല്യത്തോടെ റദ്ദാക്കി. ബാങ്കിന്റെ പ്രവർത്തനങ്ങൾ നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവിലൂടെ ആർ.ബി.ഐ ഈ കർശന നടപടി സ്വീകരിച്ചത്. ഇതോടെ ബാങ്കിന്റെ പ്രവർത്തനം പൂർണ്ണമായും അവസാനിപ്പിക്കും. ബാങ്ക് ലിക്വിഡേറ്റ് ചെയ്യുന്നതിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും ആർ.ബി.ഐ അറിയിച്ചു. വിജയ് ശേഖർ ശർമ്മയ്ക്കും വൺ97 കമ്മ്യൂണിക്കേഷൻസിനും പങ്കാളിത്തമുള്ള ബാങ്ക് 2018 മുതൽ തന്നെ ആർ.ബി.ഐയുടെ […]Read More
ആലുവ: ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ ഗ്രൂപ്പിന്റെ ആലുവ ബ്രാഞ്ച് സന്ദർശിച്ചു. സ്ഥാപനത്തിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിക്കുന്ന ജീവനക്കാരുമായി നേരിട്ട് സംവദിക്കാനും അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്താനുമാണ് അദ്ദേഹം എത്തിയത്. ഒരു ചെയർമാൻ എന്ന നിലയിൽ ഓരോ ബ്രാഞ്ചിലും നേരിട്ടെത്തി ജീവനക്കാരുമായി ഇടപഴകുന്നത് തനിക്ക് വലിയ ആത്മസന്തോഷം നൽകുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രാഞ്ച് മാനേജർമാരുമായും മറ്റ് ജീവനക്കാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഓരോരുത്തരുടെയും ഉത്തരവാദിത്വബോധവും പ്രവർത്തനരീതികളും നേരിട്ട് വിലയിരുത്തിയ അദ്ദേഹം, വരാനിരിക്കുന്ന […]Read More
