തിരുവനന്തപുരം: ജി. വിവേകാനന്ദൻ ഫൗണ്ടേഷന്റെ 2026-ലെ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള ജി. വിവേകാനന്ദൻ സ്മാരക സാഹിത്യ പുരസ്കാരം പ്രശസ്ത സാഹിത്യകാരൻ ഷാനവാസ് പോങ്ങനാടിന് സമ്മാനിച്ചു. തിരുവനന്തപുരം പ്രസ് ക്ലബിന് സമീപമുള്ള ജോയിന്റ് കൗൺസിൽ എം.കെ.എൻ. ചെട്ടിയാർ ഹാളിൽ നടന്ന ചടങ്ങിൽ ബഹു. ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനവും അവാർഡ് ദാനവും നിർവ്വഹിച്ചു. ഫലകവും പ്രശസ്തിപത്രവും ക്യാഷ് പ്രൈസും അടങ്ങുന്നതാണ് പുരസ്കാരം. ചിത്രാഞ്ജലിയുടെ പിറവിക്ക് പിന്നിലെ അപൂർവ്വ ചരിത്രം ഓർമ്മിപ്പിച്ച് കെ. മുരളീധരൻ അവാർഡ് ദാന […]Read More
36 വർഷത്തെ സർവീസിനൊടുവിൽ സംസ്ഥാന പോലീസിലെ സീനിയർ ഡി.ജി.പിയായി വിരമിക്കുകയും, തൊട്ടുപിന്നാലെ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുകയും ചെയ്ത ടോമിൻ ജെ. തച്ചങ്കരിയുടെ ഔദ്യോഗിക ജീവിതവും വിവാദങ്ങളും സങ്കീർണ്ണമായ സംഭവവികാസങ്ങൾ നിറഞ്ഞതാണ്. 1987 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ അദ്ദേഹം, വിജിലൻസ് കോടതിയുടെ വിധിപ്രകാരം 4 വർഷത്തെ കഠിനതടവും പിഴയും ലഭിച്ച് ജയിലിലേക്ക് മാറ്റപ്പെടുന്നതോടെ, അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യ ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനായി മാറിയിരിക്കുകയാണ്. സർവീസ് ജീവിതവും ഉന്നത പദവികളും ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ കലയന്താനി സ്വദേശിയായ ടോമിൻ […]Read More
നെടുമങ്ങാട്: മഹാകവി കുമാരനാശാന്റെ വർണ്ണചിത്രം എട്ടു ലക്ഷത്തിലധികം പഞ്ചാരമുത്തുകളാൽ മനോഹരമായി മെനഞ്ഞെടുത്ത ആശാ കിഷോറിന്റെ സമാനതകളില്ലാത്ത നേട്ടം കേരള റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചു. സാഹിതീ സല്ലാപം നെടുമങ്ങാട് മേഖലാ കമ്മിറ്റി ജോയിന്റ് കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച പ്രത്യേക സമ്മേളനത്തിൽ പ്രസിദ്ധ ചിത്രകാരനും ശിൽപ്പിയുമായ ശ്യാം ഗോപാൽ ആചാര്യയാണ് ഈ ചരിത്ര നേട്ടത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ചടങ്ങിൽ സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ മുൻ സംസ്ഥാന പ്രസിഡന്റ് എൻ. അനന്തകൃഷ്ണൻ ആശാ കിഷോറിന് അർഹതപ്പെട്ട അവാർഡ് സമർപ്പിച്ചു. […]Read More
മലയാള സിനിമയിലെ ദൃശ്യവിസ്മയം ഷാജി എൻ കരുൺ വിടവാങ്ങിയിട്ട് ഒരു വർഷം തിരുവനന്തപുരത്തിന്റെ സാംസ്കാരിക മണ്ണിൽ വളർന്ന്, Film and Television Institute of India-യിൽ നിന്ന് ഛായാഗ്രഹണത്തിൽ സ്വർണമെഡൽ നേടി പുറത്തുവന്ന ഷാജി, ആദ്യം തന്നെ തെളിയിച്ചത് തന്റെ കാഴ്ചയുടെ പ്രത്യേകതയായിരുന്നു. ക്യാമറ അദ്ദേഹത്തിന് ഒരു ഉപകരണം മാത്രമല്ല—ഒരു ഭാഷയായിരുന്നു. ആഗോള സിനിമാ ഭൂപടത്തിൽ മലയാളത്തിൻ്റെ യശസ്സ് ഉയർത്തിയ വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുണിൻ്റെ ഒന്നാം ചരമവാർഷികം ഇന്ന്. 2025 ഏപ്രിൽ 28-ന് […]Read More
രചന: പുതൂർക്കോണം സുരേഷ് നീരുറവ വറ്റാത്ത നീർച്ചാലു പോലെ കനിവിന്റെ, സ്നേഹത്തിന്റെ പ്രവാഹമാണ് സ്ത്രീ. നേരിന്റെ നോവുകളൊരു പുണ്യം പോൽ ഹൃത്തിലൊതുക്കി, അഴകിന്റെ, ആദരവിന്റെ, ആശീർവാദത്തിന്റെ- കെടാവിളക്കിൻ ഐശ്വര്യനാളം സ്ത്രീ. ഉണർന്നാലുറങ്ങുവോളം ഉണർവാർന്നൊരു സ്നേഹാമൃതമുള്ളിൽ നിറപ്പവൾ സ്ത്രീ. സ്വച്ഛന്ദ ജീവിത സ്വപ്നത്തിലും കരളലിവാർന്ന് സമൂഹത്തിനും നന്മയേകുന്ന നന്മയാം സ്ത്രീ. കായ്ച്ചു പഴുത്ത് മണ്ണടിയുന്ന പാഴ്മരമല്ല പെണ്മ. പെണ്മതൻ നന്മ ഹരിച്ചും ഗുണിച്ചും ശതമാനക്കണക്കിൽ കുഴിച്ചുമൂടാതെ, ഒപ്പത്തിനൊപ്പം തോൾ ചേർന്ന് നിൽക്കാൻ പക്വമാർന്നവൾ സ്ത്രീ. പവിത്രയാകും സ്ത്രീ, ശക്തിസ്രോതസ്സാകും […]Read More
തിരുവനന്തപുരം: സാഹിത്യം, കല, കൃഷി, ജീവകാരുണ്യം തുടങ്ങി വിവിധ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച് എഴുത്തുകാരി ആശാ കിഷോർ (ആശാമിനി) ശ്രദ്ധേയയാകുന്നു. കാട്ടാക്കട സ്വദേശിയായ ഇവർ നിലവിൽ തിരുമല പെരുകാവിലാണ് താമസം. ‘ആശാ കിഷോർ’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ഇവർ, കവിതകൾക്കും കഥകൾക്കും പുറമെ ചിത്രരചനയിലും സംഗീതത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഐ.പി.എസ് ഉദ്യോഗസ്ഥനായ ജെ. കിഷോർ കുമാറാണ് ഭർത്താവ്. റെക്കോർഡുകളും പുരസ്കാരങ്ങളും പെൻഡ്രൈവിൽ തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും വലിയ കവിതാസമാഹാരത്തിന് ഒൻപത് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റുകൾ […]Read More
രചന പുതൂർക്കോണം സുരേഷ് ഞാൻ കവിതയുടെ കാഞ്ചി വലിച്ചു ഉന്നം വയ്ക്കും!കവിത ലോക്കപ്പിൽ തുണിയുരിഞ്ഞ്, കുറ്റം ചെയ്യാത്തവന്റെ തലയിൽ കേറ്റിയ എണ്ണമറ്റ നുണക്കഥകൾ പോലെ ലജ്ജിച്ച് തല താഴ്ത്തി ശൂന്യതയിൽ പൊട്ടും!!! എന്നാലുമെന്നെയും വിളിക്കും കവിത ചൊല്ലാൻ!“കസേര നിറയ്ക്കാൻ”എങ്കിലും കവിതയ്ക്ക് നന്നായി കൂടൊരുക്കുന്നു ചില നന്മകൾ;ഞാനെഴുതി നീട്ടിയതൊക്കെ കുറുക്കിക്കുറുക്കി, തലയും വാലും വെട്ടിവച്ച കറി പോൽ കവിത രുചിക്കും!കസേരകൾ തമ്മിൽ കലപില കൂട്ടും. മൂന്ന് മിനിറ്റോ ഒരായുസ്സോ-തികയാതെ കവിത വീണ്ടും മുറുമുറുക്കും!!!കവിതയുടെ കളമഴിച്ച്പ്രൗഢ പ്രസംഗ പരിണയത്തിൽമയങ്ങിയും ഞെട്ടിയുണർന്നും, […]Read More
കവിത “ഒടുവിൽ” രചന :സുനിൽ ദത്ത് സുകുമാരൻ പുഴയെന്ന് സ്വയം പറഞ്ഞ് നീ എന്നോടൊപ്പം ഒഴുകി. എന്റെ വഴിയും താളവും നീ എടുത്ത് കടമായി കരുതാൻ പറഞ്ഞു. ഒടുവിൽ — എന്റെ വഴിയടച്ച്, അവതാളത്തിൽ ചിരിയടക്കി എന്റെ ജ്വരവും ജഢവും നിശ്ശബ്ദമായി കവർന്നു. മലരിൻ മണമാണെന്ന് സ്വയം പറഞ്ഞ് നീ എന്റെ തോട്ടത്തിലേക്ക് വന്നു. വസിക്കാൻ നിനക്ക് പൂവും, നുകരാൻ തേനും ഞാൻ തന്നു. ഒടുവിൽ — എന്റെ വർണ്ണശലഭങ്ങൾ നിശ്ശബ്ദമായി നിന്റെ കെണിയിൽ അമർന്നു. ഞാൻ […]Read More
ചെന്നൈ: തമിഴ് കവിയും പ്രശസ്ത ഗാനരചയിതാവുമായ ആർ. വൈരമുത്തുവിന് 2025-ലെ ജ്ഞാനപീഠ പുരസ്കാരം പ്രഖ്യാപിച്ചു. തമിഴ് സാഹിത്യത്തിന് അദ്ദേഹം നൽകിയ നിസ്തുലമായ സംഭാവനകൾ മുൻനിർത്തിയാണ് രാജ്യത്തെ പരമോന്നത സാഹിത്യ ബഹുമതി അദ്ദേഹത്തെ തേടിയെത്തിയത്. അഖിലൻ (1975), ജയകാന്തൻ (2002) എന്നിവർക്ക് ശേഷം ഈ പുരസ്കാരം നേടുന്ന മൂന്നാമത്തെ തമിഴ് സാഹിത്യകാരനാണ് അദ്ദേഹം. അഞ്ച് പതിറ്റാണ്ടിന്റെ സർഗ്ഗസഞ്ചാരം 1980-ൽ ഭാരതിരാജയുടെ ‘നിഴൽകൾ’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തേക്ക് ചുവടുവെച്ച വൈരമുത്തു, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറിൽ ഏഴായിരത്തി […]Read More
തിരുവനന്തപുരം: പ്രമുഖ കവി അനിൽ രാഘവന്റെ ‘മൊഴിതുരുത്ത്’ എന്ന കവിത സമാഹാരത്തിന് 2026-ലെ ജസ്റ്റിസ് ഡി. ശ്രീദേവി സ്മാരക പുരസ്കാരം. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ വെച്ച് പുരസ്കാരം കൈമാറി. ഈ കൃതിക്ക് ഇതിനോടകം തന്നെ മറ്റ് രണ്ട് അവാർഡുകൾ കൂടി ലഭിച്ചിട്ടുണ്ടെന്നത് ‘മൊഴിതുരുത്തി’ന്റെ സാഹിത്യ മൂല്യം വർദ്ധിപ്പിക്കുന്നു.ഫ്രീഡം ഫിഫ്റ്റി കൾച്ചറൽ ഓർഗനൈസേഷൻ, കേരള കൗമുദി ബോധ പൗർണമി ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജസ്റ്റിസ് ഡി. ശ്രീദേവി അനുസ്മരണവും പുരസ്കാര വിതരണവും മുൻ എം.എൽ.എ […]Read More
