സാഹിത്യ-കലാ രംഗങ്ങളിൽ വൈവിധ്യമാർന്ന മുദ്രകളുമായി ആശാ കിഷോർ: നേട്ടങ്ങളുടെ നിറവിൽ ഒരു ഹരിതജീവിതം

 സാഹിത്യ-കലാ രംഗങ്ങളിൽ വൈവിധ്യമാർന്ന മുദ്രകളുമായി ആശാ കിഷോർ: നേട്ടങ്ങളുടെ നിറവിൽ ഒരു ഹരിതജീവിതം

തിരുവനന്തപുരം:

സാഹിത്യം, കല, കൃഷി, ജീവകാരുണ്യം തുടങ്ങി വിവിധ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച് എഴുത്തുകാരി ആശാ കിഷോർ (ആശാമിനി) ശ്രദ്ധേയയാകുന്നു. കാട്ടാക്കട സ്വദേശിയായ ഇവർ നിലവിൽ തിരുമല പെരുകാവിലാണ് താമസം. ‘ആശാ കിഷോർ’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ഇവർ, കവിതകൾക്കും കഥകൾക്കും പുറമെ ചിത്രരചനയിലും സംഗീതത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഐ.പി.എസ് ഉദ്യോഗസ്ഥനായ ജെ. കിഷോർ കുമാറാണ് ഭർത്താവ്.

റെക്കോർഡുകളും പുരസ്കാരങ്ങളും പെൻഡ്രൈവിൽ തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും വലിയ കവിതാസമാഹാരത്തിന് ഒൻപത് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റുകൾ നേടിയത് ആശയുടെ കരിയറിലെ വലിയൊരു നാഴികക്കല്ലാണ്. ‘മൺകട്ടകളുടെ വികൃതികൾ’, ‘നിലാകാവ്യമലരുകൾ’ എന്നീ കവിതാസമാഹാരങ്ങൾ വായനക്കാരുടെ പ്രശംസ പിടിച്ചുപറ്റി. സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ഗോൾഡൻ പെൻ ബുക്ക്സ് അവാർഡ്, രാജാരവിവർമ്മ കാവ്യ ശ്രേഷ്ഠ പുരസ്‌കാരം, 2026-ൽ ‘യുദ്ധക്കൊതി’ എന്ന കവിതയുടെ രചനയ്ക്കും ആലാപനത്തിനുമായി ലഭിച്ച അയിലം ഉണ്ണികൃഷ്ണൻ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ഇവരെ തേടിയെത്തിയിട്ടുണ്ട്.

കലയും പ്രകൃതിയും ചേർന്ന ജീവിതം ചിത്രരചനയിൽ സജീവമായ ഇവർക്ക് 2024-ൽ കാർട്ടൂണിസ്റ്റ് സുകുമാർ സ്മൃതി പുരസ്കാരം ലഭിച്ചു. കൂടാതെ ഫാബ്രിക്, മ്യൂറൽ പെയിന്റിംഗുകളിലും കരകൗശല വിദ്യകളിലും ഇവർ സജീവമാണ്. മികച്ച കർഷകയ്ക്കുള്ള പുരസ്കാരം മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനിൽ നിന്ന് ഏറ്റുവാങ്ങിയ ആശയുടെ വീട് ഒരു കൊച്ചു ഹരിതഗൃഹം കൂടിയാണ്. നാടക രചന, നൃത്തം, സംഗീതം എന്നീ മേഖലകളിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള മദർ തെരേസ പുരസ്‌കാരവും ഇവരുടെ വൈവിധ്യമാർന്ന വ്യക്തിത്വത്തിന് തെളിവാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News