രചന: പുതൂർക്കോണം സുരേഷ് നീരുറവ വറ്റാത്ത നീർച്ചാലു പോലെ കനിവിന്റെ, സ്നേഹത്തിന്റെ പ്രവാഹമാണ് സ്ത്രീ. നേരിന്റെ നോവുകളൊരു പുണ്യം പോൽ ഹൃത്തിലൊതുക്കി, അഴകിന്റെ, ആദരവിന്റെ, ആശീർവാദത്തിന്റെ- കെടാവിളക്കിൻ ഐശ്വര്യനാളം സ്ത്രീ. ഉണർന്നാലുറങ്ങുവോളം ഉണർവാർന്നൊരു സ്നേഹാമൃതമുള്ളിൽ നിറപ്പവൾ സ്ത്രീ. സ്വച്ഛന്ദ ജീവിത സ്വപ്നത്തിലും കരളലിവാർന്ന് സമൂഹത്തിനും നന്മയേകുന്ന നന്മയാം സ്ത്രീ. കായ്ച്ചു പഴുത്ത് മണ്ണടിയുന്ന പാഴ്മരമല്ല പെണ്മ. പെണ്മതൻ നന്മ ഹരിച്ചും ഗുണിച്ചും ശതമാനക്കണക്കിൽ കുഴിച്ചുമൂടാതെ, ഒപ്പത്തിനൊപ്പം തോൾ ചേർന്ന് നിൽക്കാൻ പക്വമാർന്നവൾ സ്ത്രീ. പവിത്രയാകും സ്ത്രീ, ശക്തിസ്രോതസ്സാകും […]Read More
രചന പുതൂർക്കോണം സുരേഷ് ഞാൻ കവിതയുടെ കാഞ്ചി വലിച്ചു ഉന്നം വയ്ക്കും!കവിത ലോക്കപ്പിൽ തുണിയുരിഞ്ഞ്, കുറ്റം ചെയ്യാത്തവന്റെ തലയിൽ കേറ്റിയ എണ്ണമറ്റ നുണക്കഥകൾ പോലെ ലജ്ജിച്ച് തല താഴ്ത്തി ശൂന്യതയിൽ പൊട്ടും!!! എന്നാലുമെന്നെയും വിളിക്കും കവിത ചൊല്ലാൻ!“കസേര നിറയ്ക്കാൻ”എങ്കിലും കവിതയ്ക്ക് നന്നായി കൂടൊരുക്കുന്നു ചില നന്മകൾ;ഞാനെഴുതി നീട്ടിയതൊക്കെ കുറുക്കിക്കുറുക്കി, തലയും വാലും വെട്ടിവച്ച കറി പോൽ കവിത രുചിക്കും!കസേരകൾ തമ്മിൽ കലപില കൂട്ടും. മൂന്ന് മിനിറ്റോ ഒരായുസ്സോ-തികയാതെ കവിത വീണ്ടും മുറുമുറുക്കും!!!കവിതയുടെ കളമഴിച്ച്പ്രൗഢ പ്രസംഗ പരിണയത്തിൽമയങ്ങിയും ഞെട്ടിയുണർന്നും, […]Read More
കവിത “ഒടുവിൽ” രചന :സുനിൽ ദത്ത് സുകുമാരൻ പുഴയെന്ന് സ്വയം പറഞ്ഞ് നീ എന്നോടൊപ്പം ഒഴുകി. എന്റെ വഴിയും താളവും നീ എടുത്ത് കടമായി കരുതാൻ പറഞ്ഞു. ഒടുവിൽ — എന്റെ വഴിയടച്ച്, അവതാളത്തിൽ ചിരിയടക്കി എന്റെ ജ്വരവും ജഢവും നിശ്ശബ്ദമായി കവർന്നു. മലരിൻ മണമാണെന്ന് സ്വയം പറഞ്ഞ് നീ എന്റെ തോട്ടത്തിലേക്ക് വന്നു. വസിക്കാൻ നിനക്ക് പൂവും, നുകരാൻ തേനും ഞാൻ തന്നു. ഒടുവിൽ — എന്റെ വർണ്ണശലഭങ്ങൾ നിശ്ശബ്ദമായി നിന്റെ കെണിയിൽ അമർന്നു. ഞാൻ […]Read More
കവിത/ വിനോജ് നാരായൺ നിന്റെ കട്ടി കണ്ണടയിലൂടെ,നോക്കാതിരിക്കുകഇവിടെ ഞാൻ ഞാൻ മാത്രവുംനീ വെറും നീയുംആ ലെൻസിലെ കാഴ്ചയ്ക്ക്നമുക്കിടയിൽഒരു കടലാഴംദൂരമുണ്ട്!!Read More
കവിത /പ്രണാമം /സുരേഷ് പെരുമ്പള്ളി എന്നുമെന്നുള്ളിൽ തിളങ്ങുന്നപുഞ്ചിരിക്കെന്നോളം പഴക്കമുണ്ടിന്നുംകത്തുന്ന സ്നേഹത്തിലർപ്പിക്കുമോർമ്മ –കളെന്നെന്നും കാത്തുവയ്ക്കുന്നു. എന്മനമാഴത്തിൽ കൂട്ടിവയ്ക്കുന്നൊരാ –നന്മയെ വർണ്ണിക്കാനാമോ?ആദർശശുദ്ധിയുമാത്മവിശുദ്ധിയുംമങ്ങാതെ ചേർത്തുവയ്ക്കുന്നു. അക്ഷരത്തെറ്റുകൾക്കന്ത്യം കുറിക്കുവാ –നൊച്ചവയ്ക്കുന്നൊരാ ഗാംഭീര്യത്തെതെല്ലും ഭയക്കാതെയെന്നാൽ പതറിക്കൊണ്ടെല്ലാം പഠിക്കുന്ന ബാല്യത്തെയും. ശാസനാരൂപത്തിൽ നൽകുന്ന പാഠങ്ങൾ-ക്കെന്തെന്തു മാനങ്ങൾ കൽപ്പിക്കുന്നുണ്ടാകുംപിന്നെയും ധർമ്മങ്ങൾ കർമ്മങ്ങൾക്കർ-ത്ഥവും ചന്തവും ചാർത്തുന്ന സൗഖ്യങ്ങളും. അപ്പോഴും കണ്ണിലെ സ്നേഹ പ്രവാഹത്താൽനിശ്ചലം നിന്നുപോം ധ്യാനനിമഗ്നനായ്എന്നിലെയെന്നെ വളർത്തിയെടുത്തൊരാ –നിശ്ചയരൂപമാം പിതാവേ പ്രണാമംRead More
രചന :സുരേഷ് പെരുമ്പള്ളി ഇനിയുമേറെ പഠിക്കണംഅതിന് മേലെ പറക്കണംഇതിലെ പോയൊരു പക്ഷിയെമറികടന്നൊരു യാത്രയും! ഒരു ചുവടും പിഴയ്ക്കില്ലനിധി നിറഞ്ഞൊരു അറിവിലുംകാലിടറാതെന്നുമെന്നുംകാത്തിടുമീ ഗ്രന്ഥവും ഉലകിലതിശയമാവിധംഉൺമയെ തിരയുന്നവർഉയിരിനും മീതെ കാക്കുവാൻഉദയമൊന്നായ് മാറുവാൻ ഇനിയും കാതം താണ്ടുവാൻപുലരി വീണ്ടും വരികയായ്പാളികൾ നീങ്ങൊന്നരീവായനതൻ ലോകത്തായ് കനലെരിയും വരികളാൽകദനമെല്ലാമൊഴികയായ്കന്മദം കനകങ്ങളൊക്കെകാവ്യ ലോകമായ് തീരട്ടെ! —Read More
നാടൻ പാട്ട് മാമല നാട്ടില് പാട്ടുണ്ടേ ആ പാട്ടിലെല്ലാംകനവുകളുണ്ടേ പാടത്ത് പൊരിയണ വെയിലത്ത് ചേറിൽ പുളയ്ക്കണ ചെറുമനുണ്ടേ വീശി യെറിയണനുരികളല്ലൊം കതിരുകൾ വിരിയണ കാലമുണ്ടെ പറവകൾ പോകുന്ന വീഥിയെല്ലാം തടയാതിരിക്കുവാൻ മാർഗ്ഗമുണ്ടേ പച്ചക്കുരുത്തോല തെയ്യമെല്ലാം കാവുകൾ തീണ്ടി വരുന്നുണ്ടേ നെഞ്ചിലെ പുള്ളോർ താളമെല്ലാം പുള്ളോത്തി നീട്ടി പാടുന്നുണ്ടേ പാതിരാ കോഴികൾ കൂവുന്നുണ്ടേ യാമങ്ങളോരോന്നും കടപ്പതുണ്ടേ അക്കര പൂഞ്ചോല കുയിൽനാദമുണ്ടേ നീറും വേദന കേൾപ്പതുണ്ടേ കാട്ടാറിലോമന ഓളമുണ്ടേഓളത്തിൽ കാമിനി താളമിണ്ടേ കരിവണ്ടു മെല്ലെ പറപ്പതുണ്ടേ അരികത്തുനിന്നവൾ കാൺമതുണ്ടേ വീരന്മാർ […]Read More
നിൻറെ നിറം കറുപ്പ്നിൻറെ കണ്ണിൽ ദൈന്യതഎൻറെ നിറം വെളുപ്പ്എൻറെ കണ്ണിൽ തീവ്രത നിൻറെ കയ്യിൽ ശൂന്യതനിൻറെ തോളിൽ മാറാപ്പ്എൻറെ കയ്യിൽ ചാട്ടവാർഎന്റെ തോളിൽ ആടയും നിന്റേതല്ല ലോകംനിന്റേതല്ല സമയംഎന്റേതാണ് ലോകംഎന്റേതാണ് നീതി നിൻറെ സത്യംനിന്നിൽ ഒതുങ്ങുംഎൻറെ ആജ്ഞനിന്നെയൊതുക്കും നിന്നെ കാക്കാൻനീ മാത്രംനിൻറെ മാനംനിൻറെ മാത്രംഎന്നെ കാക്കാൻഎന്റെ പണംഎൻറെ മാനംനാടിൻ സ്വന്തം നീ ജനിച്ച മണ്ണ്നീ പെറ്റ കുഞ്ഞ്ഒന്നും നിന്റേതല്ലഅവകാശമില്ലതൊന്നിലും… കടലുകൾക്കപ്പുറത്ത്കാണാത്ത മണ്ണിൻമാറിൽഇല്ലാത്ത കണ്ണുനീർപൊഴിച്ചിടും ഞാൻ,കാരണം വിശ്വമാണെന്റെ ദുഃഖംഅതാണെന്റെ കപട രീതിഅതാണെന്റെ ലക്ഷ്യമാര്ഗ്ഗംഅതുമാത്രമാണെന്റെ നീതിബോധം കുറിപ്പ്:-കറുപ്പ് നിറമുള്ള മനുഷ്യാവകാശ […]Read More
പ്രണയത്തേരിൽ .രചന :ഹനീഫ ബക്കർ,പൊന്നാനി പ്രേമമെന്നും പറഞ്ഞു ഞാൻ പുറകെ പോയ പ്പോളവൾ പറഞ്ഞു – പ്രേമം മണ്ണാംകട്ട…! അലിവു കാട്ടിയവളോട് ആദരപൂർവ്വം ഞാൻ അറിയിച്ചു എനിക്ക് നി- ന്നോട് തീർത്താൽ തീ രാത്ത പ്രണയമുണ്ടെന്ന്. തെല്ലലിവുമില്ലാതെയവൾ മറുമൊഴിയുരിയാടി മാങ്ങാത്തൊലി പ്രണയം…!! കൂട്ടുകാരിയെന്ന് കരുതി – യവളോടൊരുദിനം ഞാ- നെൻ മനം തുറന്നു കാട്ടി ദിവ്യാനുരാഗമാണെൻ മാനസവാടിയിൽ നിനക്കായ് – യഥേഷ്ടമെന്നുംമൊഴിഞ്ഞു… അനുരാഗം തേ – ങ്ങാ കുലയാണെന്ന് – പറഞ്ഞവൾ കൊഞ്ഞ – നം കുത്തി…!!! […]Read More
