വ്യാപാരികൾക്ക് ആശ്വാസം; യുപിഐ അധിക നിരക്കുകൾ ദീപാവലിക്ക് ശേഷം മാത്രം

 വ്യാപാരികൾക്ക് ആശ്വാസം; യുപിഐ അധിക നിരക്കുകൾ ദീപാവലിക്ക് ശേഷം മാത്രം

ന്യൂഡൽഹി: യുപിഐ ഇടപാടുകളിൽ മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (എംഡിആർ) ഏർപ്പെടുത്തുന്നത് താൽക്കാലികമായി നീട്ടിവെച്ചു. ദീപാവലിക്ക് ശേഷമേ പുതിയ പദ്ധതി നടപ്പിലാക്കൂ എന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വ്യക്തമാക്കി. ഉത്സവ സീസണിലെ വ്യാപാരക്കച്ചവടങ്ങൾ കണക്കിലെടുത്താണ് എൻപിസിഐയുടെ യുപിഐ ആൻഡ് സർവീസസ് സ്റ്റിയറിങ് കമ്മിറ്റി ഈ തീരുമാനം കൈക്കൊണ്ടത്. പുതിയ നിരക്കുകൾ നടപ്പാക്കുന്ന തീയതി പിന്നീട് ഔദ്യോഗികമായി അറിയിക്കും.

ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോസസ് ചെയ്യുന്നതിനായി വ്യാപാരികളിൽ നിന്ന് ഈടാക്കുന്ന ഫീസാണ് എംഡിആർ. നിർദ്ദിഷ്ട നിരക്കുകൾ തിരഞ്ഞെടുത്ത വ്യാപാരി ഇടപാടുകൾക്ക് മാത്രമേ ബാധകമാകൂ എന്നാണ് സൂചനയെങ്കിലും, ഏതൊക്കെ വിഭാഗങ്ങളിലുള്ള ഇടപാടുകൾക്കാണ് നിരക്ക് ഈടാക്കുകയെന്ന കാര്യം പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News