BY: HABEEB IDAPALLY കൊച്ചി: ‘ഓപ്പറേഷൻ തൂഫാൻ’ ദൗത്യത്തിന്റെ ഭാഗമായി എറണാകുളം കലൂരിൽ നടത്തിയ റെയ്ഡിൽ 50 ലക്ഷം രൂപ വിലവരുന്ന 30 കിലോയിലധികം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിലായി. മുർഷിദാബാദ് സ്വദേശിയായ അബ്ദുൽ ഹായി മുല്ല (22, പിതാവ്: ഇയാസിൻ മുല്ല) ആണ് പൊലീസിന്റെ പിടിയിലായത്. ഒഡീഷയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം കേരളത്തിലേക്ക് കടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് പ്രതി. ഒഡീഷയിൽ നിന്നും കഞ്ചാവ് വാങ്ങി വിജയവാഡ വഴി […]Read More
തിരുവനന്തപുരം: തലസ്ഥാനത്തെ പിടിച്ചുലച്ച കരമന കൂടത്തിൽ കുടുംബത്തിലെ ദുരൂഹ മരണങ്ങളിൽ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ നിർണായക അറസ്റ്റ്. കോടികളുടെ സ്വത്തുക്കൾ തട്ടിയെടുക്കുന്നതിനായി കുടുംബത്തിലെ അവസാന കണ്ണിയായ ജയമാധവൻ നായരെ കൊലപ്പെടുത്തിയ കേസിൽ കാര്യസ്ഥൻ രവീന്ദ്രൻ നായരെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റെന്ന് സിറ്റി പോലീസ് കമ്മീഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണ അറിയിച്ചു. 2017 ഏപ്രിൽ 12-നാണ് ജയമാധവൻ നായരെ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിൽ […]Read More
BY : SHIBU THAMPI കുണ്ടറ: വെള്ളിമണിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിമൺ വ്ലാവേത്ത് രാജു മന്ദിരത്തിൽ രാജു (56) കൊല്ലപ്പെട്ട കേസിൽ ഭാര്യ ലേഖാ മേരിയെയാണ് (48) കുണ്ടറ പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച പുലർച്ചെ 5.30-ഓടെ രാജു വീട്ടിൽ കുഴഞ്ഞുവീണെന്ന് പറഞ്ഞ് ലേഖാ മേരി നാട്ടുകാരുടെ സഹായത്തോടെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിൽ അസ്വാഭാവികത തോന്നിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾക്കിടെ കഴുത്തിൽ സംശയാസ്പദമായ പാടുകൾ കണ്ടെത്തുകയായിരുന്നു. […]Read More
BY:HABEEB IDAPALLI കൊച്ചി: നഗരത്തിൽ ലഹരിവസ്തുക്കളുടെ വിൽപ്പനയും കടത്തും തടയുന്നതിനായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ’ ഭാഗമായി കൊച്ചിയിൽ കഞ്ചാവ് പിടികൂടി. സംഭവത്തിൽ ഒഡീഷ സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളി പോലീസിന്റെ പിടിയിലായി. എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ പച്ചാളം റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് 1.184 കിലോഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്. ഒഡീഷ, ഗജപതി, മോഹന, ബഡഖാനി സ്വദേശി സാമുവൽ ദലായ് સહദേബ ദലായ് (41) ആണ് അറസ്റ്റിലായത്. കൊച്ചി […]Read More
തിരുവനന്തപുരം/കൊച്ചി: വയനാട്ടിലെ വീട്ടിൽ നിന്ന് വൻതോതിൽ മദ്യം കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. അർജന്റീന ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) വയനാട്ടിലെ കുടുംബവീട്ടിൽ നടത്തിയ പരിശോധനയിലാണ് 67 ലിറ്ററിലധികം (136 കുപ്പി) മദ്യം കണ്ടെത്തിയത്. കളമശ്ശേരിയിലെ ചാനൽ ആസ്ഥാനത്തുനിന്ന് കസ്റ്റഡിയിലെടുത്ത ആന്റോ […]Read More
BY:HABEEB IDAPALLY കൊച്ചി: സിറ്റി പോലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്’ പരിശോധനയുടെ ഭാഗമായി കളമശ്ശേരിയിൽ വൻ ലഹരിമരുന്ന് വേട്ട. വെസ്റ്റ് ബംഗാൾ സ്വദേശികളായ രണ്ട് പേരെ ഡിസ്ട്രിക്ട് ആൻഡ് ആന്റി-നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (DANSAF) പിടികൂടി. മുർഷിദാബാദ് ദുപ്പപാറ സ്വദേശികളായ റഹിൻ ഷാ (34), സോഹേൽ റാണ സർക്കാർ (34) എന്നിവരാണ് പിടിയിലായത്. കളമശ്ശേരി എച്ച്.എം.ടി – പൈപ്പ് ലൈൻ റോഡിന് സമീപമുള്ള വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് 1.034 […]Read More
BY:TNN WEB TEAM തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് കേസിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തുന്നതിനെതിരെ കടുത്ത പ്രതിഷേധവുമായി കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) അംഗങ്ങൾ രംഗത്തെത്തി. ഭരണഘടനാ സ്ഥാപനമെന്ന നിലയിലുള്ള പ്രോട്ടോക്കോളും ക്രിമിനൽ നടപടിച്ചട്ടപ്രകാരമുള്ള പ്രത്യേക പരിരക്ഷയും ചൂണ്ടിക്കാട്ടി പിഎസ്സി ചെയർമാൻ എം.ആർ. ബൈജുവും മറ്റ് അംഗങ്ങളും ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകാൻ തീരുമാനിച്ചു. കൂടാതെ ക്രൈംബ്രാഞ്ച് നോട്ടീസിൽ നിയമോപദേശം തേടാനും കമ്മീഷൻ യോഗം നിശ്ചയിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് […]Read More
സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഡിജിപിക്ക് കത്തയച്ചതോടെ സിപിഎം തീവ്ര പ്രതിസന്ധിയിൽ. വീണ വിജയൻ വഴി പിണറായി വിജയൻ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സഹായത്തോടെ ഈ പണം ദുബായിലേക്ക് കടത്തിയെന്നുമാണ് ഇ ഡി റിപ്പോർട്ടിലുള്ളത്. വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിലൂടെ തിരിച്ചടികൾ വിശകലനം ചെയ്ത് തിരുത്തലുകൾക്ക് തുടക്കമിടാൻ തയ്യാറെടുക്കുമ്പോഴാണ് പാർട്ടിയെ […]Read More
BY : HABEEB PALARIVATTAM കൊച്ചി: സിറ്റി പോലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ’ ഭാഗമായി നടത്തിയ ശക്തമായ പരിശോധനയിൽ കൊച്ചി നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ MDMA ശേഖരം പിടികൂടി. മട്ടാഞ്ചേരി, തോപ്പുംപടി സ്റ്റേഷൻ അതിർത്തികളിൽ നിന്നായി 1.994 കിലോഗ്രാം വിപണി മൂല്യമുള്ള MDMA ആണ് പോലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതികളായ മട്ടാഞ്ചേരി ചെന്നാലിപ്പറമ്പ് താഴകത്ത് വീട്ടിൽ സഫീർ (33), മട്ടാഞ്ചേരി പുതിയ റോഡിൽ എച്ച്.നമ്പർ 5/333-ൽ നൗഫൽ (32) എന്നിവരെ […]Read More
BY: HABEEB PALARIVATTOM കൊച്ചി: കൊച്ചി സിറ്റി പോലീസ് നടപ്പിലാക്കിവരുന്ന ലഹരിവിരുദ്ധ ഡ്രൈവായ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ’ (Operation Toofan Narco Hunt) ഭാഗമായി നടത്തിയ വ്യാപക പരിശോധനയിൽ 31.382 കിലോഗ്രാം കഞ്ചാവ് പിടികൂടി. മൂന്ന് ദിവസത്തിനിടെ മൂന്ന് വ്യത്യസ്ത കേസുകളിലായി നടന്ന പരിശോധനയിൽ നാല് അന്യസംസ്ഥാന സ്വദേശികളെ ഡാൻസാഫ് (DANSAF) സംഘം അറസ്റ്റ് ചെയ്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS-ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനകൾ. DCP-മാരായ […]Read More
