കേരളം പോളിങ് ബൂത്തിലേക്ക്; നാളെ വിധിയെഴുത്ത്

 കേരളം പോളിങ് ബൂത്തിലേക്ക്; നാളെ വിധിയെഴുത്ത്

തിരുവനന്തപുരം:

നിശബ്ദ പ്രചാരണവും പൂർത്തിയാക്കി കേരളം നാളെ പോളിങ് ബൂത്തിലേക്ക്. സംസ്ഥാനത്തിന്റെ ഭരണത്തുടർച്ചയോ മാറ്റമോ നിശ്ചയിക്കുന്ന നിർണ്ണായക വിധിയെഴുത്തിനായി 2,71,06,059 വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇതിൽ 4.6 ലക്ഷം പേർ കന്നിവോട്ടർമാരാണെന്ന പ്രത്യേകതയുമുണ്ട്. 85 വയസ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കുമായുള്ള ഹോം വോട്ടിങ് വഴി ഇതിനോടകം തന്നെ രണ്ടുലക്ഷത്തിലധികം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു കഴിഞ്ഞു.

വോട്ട് ചെയ്യാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

വോട്ട് ചെയ്യാനായി പോളിങ് ബൂത്തിലെത്തുമ്പോൾ തിരിച്ചറിയൽ കാർഡും സ്ലിപ്പും കരുതേണ്ടതാണ്. മൊബൈൽ ഫോൺ, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ബൂത്തിനകത്ത് കർശന നിയന്ത്രണമുണ്ട്. വോട്ടർമാർക്ക് ഇവ പുറത്ത് സൂക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

തിരിച്ചറിയൽ രേഖയായി ഇലക്ഷൻ ഐഡി കാർഡ് (EPIC) ഇല്ലാത്തവർക്ക് ആധാർ, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച മറ്റ് 11 രേഖകൾ ഉപയോഗിക്കാവുന്നതാണ്.

പ്രത്യേക സൗകര്യങ്ങൾ:

ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും ബൂത്തുകളിൽ പ്രത്യേക മുൻഗണന നൽകും. റാംപുകൾ, വീൽചെയറുകൾ, കാഴ്ച പരിമിതിയുള്ളവർക്കായി ബ്രെയിൽ ലിപി സൗകര്യമുള്ള വോട്ടിങ് മെഷീനുകൾ എന്നിവ എല്ലാ കേന്ദ്രങ്ങളിലും സജ്ജമാണ്. ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് പോളിങ് സ്റ്റേഷനിലെത്താൻ യാത്രാസൗകര്യവും കമ്മീഷൻ ഉറപ്പാക്കിയിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News