കേരളത്തിൽ എൻഡിഎയുടെ പടയോട്ടം; അമിത് ഷായും നിർമല സീതാരാമനും ഇന്ന് പ്രചാരണ ഗോദയിൽ

 കേരളത്തിൽ എൻഡിഎയുടെ പടയോട്ടം; അമിത് ഷായും നിർമല സീതാരാമനും ഇന്ന് പ്രചാരണ ഗോദയിൽ

കോഴിക്കോട്:

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ തിരഞ്ഞെടുപ്പ് ആവേശം വാനോളമുയർത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തിയ അദ്ദേഹം കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലെ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. തിരുവനന്തപുരത്ത് വെച്ച് പ്രവാസികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്.

അമിത് ഷായ്ക്ക് പുറമെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ഇന്ന് എൻഡിഎ സ്ഥാനാർത്ഥികൾക്കായി വോട്ട് ചോദിക്കാൻ കേരളത്തിലുണ്ട്. തൃശൂർ, പാലക്കാട് മണ്ഡലങ്ങളിലാണ് നിർമല സീതാരാമന്റെ പ്രചാരണ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. പ്രമുഖ കേന്ദ്ര നേതാക്കളുടെ സാന്നിധ്യം സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കൂടുതൽ ചൂടുപിടിപ്പിച്ചിരിക്കുകയാണ്.

അതേസമയം, അമിത് ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് 12:30 വരെ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വട്ടകിണർ മുതൽ ബേപ്പൂർ ബി.സി. റോഡ് വരെയുള്ള ഭാഗങ്ങളിൽ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News