കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ഇടിമിന്നലേറ്റ് കോളേജ് വിദ്യാർത്ഥി മരിച്ചു

 കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ഇടിമിന്നലേറ്റ് കോളേജ് വിദ്യാർത്ഥി മരിച്ചു

കോട്ടയം:

കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കൂവപ്പള്ളി കൊരട്ടിപ്പറമ്പിൽ ഇർഷാദിന്റെ മകൻ മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെ പെയ്ത ശക്തമായ മഴയ്ക്കിടെയായിരുന്നു അപകടം.

കോട്ടയം സിഎംഎസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് മുഹമ്മദ് സെയ്ഫ്. വീട്ടിൽ കുളിച്ചുകൊണ്ടിരിക്കെയാണ് സെയ്ഫിന് ഇടിമിന്നലേറ്റത്. ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി മേഖലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈകുന്നേരങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴ തുടരുകയാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News