കോഴിക്കോട് നടുക്കം: കൊയിലാണ്ടിയിൽ സ്കൂട്ടർ അപകടത്തിൽ മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു

 കോഴിക്കോട് നടുക്കം: കൊയിലാണ്ടിയിൽ സ്കൂട്ടർ അപകടത്തിൽ മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു

കോഴിക്കോട്:

ജില്ലയിലെ കൊയിലാണ്ടിക്ക് സമീപം കുറുവങ്ങാട്ടുണ്ടായ ദരുണമായ വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടമായി. മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളായ നന്ദകിഷോർ (കൊല്ലം), അഭയൻ (കായംകുളം), അഭിനവ് (പാലക്കാട്) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച പുലർച്ചെ 2.30-ഓടെയാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുത പോസ്റ്റിലിടിച്ച് സമീപത്തെ ഓടയിലേക്ക് മറിയുകയായിരുന്നു. വലിയ ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയും മൂവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപേ തന്നെ മൂവരും മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

അമിതവേഗതയിലായിരുന്നില്ല വാഹനം സഞ്ചരിച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, പോസ്റ്റിലിടിച്ചതിനെത്തുടർന്നുണ്ടായ ആഘാതവും ഓടയിലേക്ക് മറിഞ്ഞപ്പോൾ തലയ്ക്കേറ്റ ഗുരുതരമായ പരിക്കുമാണ് മരണകാരണമെന്ന് കരുതപ്പെടുന്നു. പഠനത്തിൽ മികവ് പുലർത്തിയിരുന്ന വിദ്യാർത്ഥികളുടെ അപ്രതീക്ഷിത വിയോഗം മലബാർ മെഡിക്കൽ കോളജിനെയും സഹപാഠികളെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അപകടവിവരമറിഞ്ഞ് നിരവധി വിദ്യാർത്ഥികളും അധ്യാപകരും ആശുപത്രിയിൽ ഒത്തുചേർന്നു. പോലീസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News