ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ സഹോദരൻ പാകിസ്ഥാനിൽ മരിച്ചു

 ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ സഹോദരൻ പാകിസ്ഥാനിൽ മരിച്ചു

ഇസ്ലാമാബാദ്:

നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ പാകിസ്ഥാനിൽ അന്തരിച്ചു. മരണകാരണം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ജെയ്‌ഷെ മുഹമ്മദിന്റെ ഔദ്യോഗിക ടെലിഗ്രാം ചാനൽ വഴിയാണ് മരണവാർത്ത പുറംലോകത്തെ അറിയിച്ചത്.

മസൂദ് അസ്ഹറിന്റെ അഞ്ച് സഹോദരന്മാരിൽ ഒരാളായ താഹിർ അൻവർ, സംഘടനയുടെ പ്രവർത്തനങ്ങളിൽ ദീർഘകാലമായി നിർണ്ണായക പങ്കുവഹിച്ചിരുന്ന വ്യക്തിയാണ്. പാകിസ്ഥാനിലെ ബഹാവൽപൂരിലുള്ള ജാമിയ ഉസ്മാൻ-ഒ-അലിയിൽ രാത്രി 11 മണിയോടെ സംസ്കാര ചടങ്ങുകൾ നടക്കുമെന്ന് സംഘടന അറിയിച്ചു. അന്താരാഷ്ട്ര തലത്തിൽ പിടികിട്ടാപ്പുള്ളിയായ മസൂദ് അസ്ഹറിന്റെ കുടുംബാംഗത്തിന്റെ മരണം സുരക്ഷാ ഏജൻസികൾ നിരീക്ഷിച്ചുവരികയാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News