ഗ്ലോബൽ ആയൂർവേദ ഫെസ്റ്റിന് തുടക്കം

തിരുവനന്തപുരം:
അഞ്ചാമത് ഗ്ലോബൽ ആയൂർവേദ ഫെസ്‌റ്റ് ഇന്ന് രണ്ടു മണിക്ക് ഉപരാഷ്ട്രപതി ജഗദ്ദീപ് ധൻകർ കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യും. ഇന്ന് നേരിടുന്ന ആരോഗ്യ പരമായ വെല്ലുവിളികൾ ആധുനിക ആയുർവേദ ചികത്സയിൽ ഫലം കണ്ടിരിക്കുന്നു. ഉയർന്ന നിലവാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ആയൂർവേദ മരുന്നുകൾ ഉല്പാദിപ്പിക്കുന്നത്. പുരാതന കാലത്തെ ആചാര്യന്മാരുടെ ഔഷധക്കൂട്ടുകൾ പരിഷ്ക്കരിച്ചു കൊണ്ടാണ് പുതിയവ നിർമ്മിച്ചിരിക്കുന്നത്.ആയൂർവേദത്തിന്റെ മഹിമയും ആരോഗ്യ പരിപാലന രീതികളും ഫെസ്റ്റിൽ പ്രതിഫലിക്കും. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും വിദഗ്ദരും പരിശീലകരും ഫെസ്റ്റിൽ പങ്കെടുക്കും. 70ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും സംഘാടകരും മേളയിലെ പങ്കാളികളാകും.ആയൂഷ് മന്ത്രാലയത്തിന്റേയും കേരള സർക്കാരിന്റേയും സഹകരണത്തോടെ സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആന്റ് സോഷ്യൽ ആക്ഷൻ (cissa) എന്ന എൻജിഒയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

