കേരളീയത്തിന് തുടക്കമായി ; കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, തുടങ്ങിയ വൻതാരനിരയും നേതാക്കളുമെത്തി.

 കേരളീയത്തിന് തുടക്കമായി ; കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, തുടങ്ങിയ വൻതാരനിരയും നേതാക്കളുമെത്തി.

സംസ്ഥാന സർക്കാരിന്റെ കേരളീയം മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം. പരിപാടിക്കായി കമൽഹാസൻ. മമ്മൂട്ടി, മോഹൻലാൽ, ശോഭന, മഞ്ജു വാര്യർ തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും സെൻട്രൽ സ്റ്റേഡിയത്തിലെത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ തിരികൊളുത്തി കേരളീയം ഉദ്ഘാടനം ചെയ്‌തു. വിവിധ വകുപ്പ് മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കും. മന്ത്രി കെ രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരളീയയം പ്രവർത്തന റിപ്പോർട്ട് അവതരണം ചീഫ് സെക്രട്ടറി വേണു അവതരിപ്പിച്ചു. കേരളീയം സംഘാടക സമിതി ചെയർമാൻ മന്ത്രി വി ശിവൻകുട്ടി സംസാരിച്ചു.

ഏഴ് ദിവസങ്ങളിലായി തെരുവു വേദികൾ അടക്കം 44 ഇടങ്ങളിൽ ആണ് കേരളീയം നടക്കുന്നത്. കല-സാംസ്‌കാരിക പരിപാടികൾ, ഭക്ഷ്യ മേളകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ തുടങ്ങി ഒട്ടനവധി വിരുന്നുകളാണ് കേരളീയത്തിൽ സർക്കാർ ഒരുക്കിയിരിക്കുന്നത്.

‘കേരളം തങ്ങളുടേതായ വികസന പാത തുറന്ന സംസ്ഥാനം’; കമൽഹാസൻ
കേരളം തങ്ങളുടേതായ വികസന പാത തുറന്ന സംസ്ഥാനമെന്ന് നടൻ കമൽഹാസൻ. ഭൂപരിഷ്കരണത്തിലും വിദ്യാഭ്യാസ മേഖലയിലും ഉൾപ്പെടെ കേരളം മാതൃക. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ പകരം വെക്കാനില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ‘കേരളീയം’ മഹോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കമൽഹാസൻ.

സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും ലോകത്തിനുള്ള മാതൃകയാണ് കേരളം; മമ്മൂട്ടി

സ്നേഹത്തിന്റെയും സൗഹാര്ദത്തിന്റെയും ലോകത്തിനുള്ള മാതൃകയാണ് കേരളമെന്ന് മമ്മൂട്ടി. ലോക സാഹോദര്യത്തിന്റെ വികാരമായി കേരളീയം മാറട്ടെ. ഞങ്ങളെ നോക്കി പഠിക്കൂ ഞങ്ങൾ ഒന്നാണ്, മതത്തിനും ജാതിക്കുമപ്പുറം ഞങ്ങളിൽ സ്നേഹം മാത്രം. നമ്മളെല്ലാവരും കേരളീയരാണ്, മലയാളികളാണ് കൂടുതൽ പേരും മുണ്ടുടുക്കുന്നവരാണ്. കേരളം ഒന്നായി സ്വപ്നം കണ്ടതാണ് ഇപ്പോൾ നാം കാണുന്ന കേരളം. ഞങ്ങളുടെ ആശയങ്ങളും സങ്കൽപങ്ങളും ഒന്നാണ്. ലോകത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി കേരളം മാറട്ടെയെന്നും മമ്മൂട്ടി പറഞ്ഞു .

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News