കെഎസ്ആർറ്റിസിയ്ക്ക് പുതിയ അമരക്കാർ

തിരുവനന്തപുരം:
കെഎസ്ആർറ്റിസിയ്ക്ക് പുതിയ മൂന്ന് മേഖലകൾ. ഇതിന് നേതൃത്വം നൽകുന്നത് കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലെ ആർ.രാരാരാജ്, എസ്.എസ്.സരിൻ, ജോഷോ ബെന്നറ്റ്, രോഷ്ന അലികുഞ്ഞ് എന്നിവരെ ജനറൽ മാനേജർമാരായി നിയമിച്ചു. കെഎഎസുകാർ നിയമനമേറ്റതോടെ സോണൽ മേധാവികളായിരുന്ന എക്സിക്യൂട്ടീവ് ഡയക്ടർ തസ്തിക ഇല്ലാതായി. പൊതു മേഖലാ സ്ഥാപനമായ കെഎസ്ആർറ്റിസിയെ ലാഭത്തിലാക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വം യുവത്വങ്ങളുടെ കൈകളിലാകും. ഒരു പൊതുമേഖലാ സ്ഥാപനത്തെ ലാഭത്തിലാക്കുന്നത് വലിയൊരു വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്ന് അവർ പറഞ്ഞു.

