മോഹൻലാലിന്റെ മകളായി ബിന്ദു പണിക്കരുടെ മകൾ കല്യാണിയുടെ അരങ്ങേറ്റം.

 മോഹൻലാലിന്റെ മകളായി ബിന്ദു പണിക്കരുടെ മകൾ കല്യാണിയുടെ അരങ്ങേറ്റം.

മോഹൻലാൽ-ജോഷി ചിത്രം റമ്പാനിലൂടെ ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങുകയാണ് ബിന്ദു പണിക്കരുടെ മകൾ കല്യാണി ബി നായർ. മോഹൻലാലിന്റെ മകളായാണ് കല്യാണി ചിത്രത്തിൽ എത്തുന്നത്. ചെമ്പൻ വിനോദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മകളുടേയും അച്ഛന്റേയും കഥയാണ് റമ്പാൻ .2025 വിഷു റിലീസ് ആയി റമ്പാൻ പ്രേക്ഷകർക്കു മുൻപിലെത്തും. ഇന്ത്യയിലും വിദേശത്തുമാകും ഈ ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം നടക്കുക.

ചെമ്പോസ്‌കി മോഷൻ പിക്‌ചേർസ്, എയ്ൻസ്റ്റീൻ മീഡിയ, നെക്സ്റ്റൽ സ്റ്റുഡിയോസ് ചേർന്നാണ് നിർമാണം. സമീർ താഹിർ ആണ് ഛായാഗ്രഹണം സംഗീതം വിഷ്ണു വിജയ്. കോസ്റ്റ്യൂം മാഷർ ഹംസ. മേക്കപ്പ് റോണക്‌സ് സേവ്യർ. എഡിറ്റിങ് വിവേക് ഹർഷൻ.


ഇങ്ങനെയൊരു വലിയ അവസരം പ്രതീക്ഷിച്ചിരുന്നില്ലെന്ന് കല്യാണി പറയുന്നു. ‘ഇത്ര വലിയൊരു പ്ലാറ്റ്‌ഫോം തന്നതിന് എല്ലാവർക്കും നന്ദി. ഒരു മിനിറ്റെങ്കിലും മോഹൻലാലിന്റെ മകളായി അഭിനയിക്കുക, എന്നത് സ്വപ്നമാണ്. ആത്മവിശ്വാസമുണ്ട്, എല്ലാം നന്നായി വരുമെന്നാണ് വിശ്വസിക്കുന്നത്. ലാലേട്ടനൊപ്പം ഒരു സജഷൻ ഷോട്ട് കിട്ടുക എന്നത് തന്നെ എല്ലാവരുടയും സ്വപ്നമാണ്.”കല്യാണി പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News