കർണാടകയിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥിനികൾക്ക് സൗജന്യ സാനിറ്ററി പാഡ്

 കർണാടകയിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥിനികൾക്ക് സൗജന്യ സാനിറ്ററി പാഡ്

ബാംഗ്ലൂർ:

സ്‌കൂൾ, കോളേജ് തലത്തിൽ 19 ലക്ഷത്തോളം കൗമാരക്കാരായ പെൺകുട്ടികൾക്ക് സാനിറ്ററി പാഡുകൾ വിതരണം ചെയ്തുകൊണ്ട് ആർത്തവ ശുചിത്വത്തിനായുള്ള ശുചി പദ്ധതി കർണാടക സർക്കാർ പുനരാരംഭിച്ചു. കഴിഞ്ഞ നാലുവർഷമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന പദ്ധതിയാണ് ബുധനാഴ്ച വീണ്ടും ആരംഭിച്ചത്. ഇതിലൂടെ സംസ്ഥാനത്തുടനീളമുള്ള സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലും കോളേജുകളിലുമായി 19 ലക്ഷത്തോളം പെൺകുട്ടികൾക്ക് (10 മുതൽ 18 വയസ്സു വരെയുള്ള) സൗജന്യ സാനിറ്ററി പാഡുകൾ നൽകുമെന്ന് അധികൃതർ അറിയിച്ചു.

കർണാടക ആരോഗ്യവകുപ്പ് നേരിട്ട് സ്കൂളുകളിൽ സാനിറ്ററി പാഡുകൾ വിതരണത്തിനായി എത്തിക്കും. ഓരോ പായ്ക്കറ്റിലും 10 സാനിറ്ററി നാപ്കിനുകൾ ഉണ്ടായിരിക്കും. കൂടാതെ വിദ്യാർഥിനികൾക്ക് ഒരു വർഷത്തേക്ക് ആവശ്യമായ നാപ്കിനുകളും നൽകും. സംസ്ഥാനത്തെ പെൺകുട്ടികളുടെ ശുചിത്വത്തിനും ആരോഗ്യത്തിനും ഈ പദ്ധതി പ്രധാനമാണെന്ന് ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News