കൽക്കി 2898 എഡിക്ക് റിക്കാഡ് കളക്ഷൻ
കൊച്ചി:
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം ‘കൽക്കി 2898 എഡി’ മൂന്നുദിവസം കടന്നപ്പോൾ 415 കോടി രൂപനേടി ബോക്സ് ഓഫീസ് കീഴടിക്കി. റിലീസ് ദിനത്തിൽത്തന്നെ 100 കോടിക്കുമുകളിൽ കലക്ഷൻ നേടിയതോടെ എക്സാ ട്രാ ലേറ്റ് നൈറ്റ് ഷോകൾ ഉൾപ്പെടുത്തിയാണ് ചിത്രം ഇപ്പോൾ കേരളത്തിൽ പ്രദർശിപ്പിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വനിദത്ത് നിർമ്മിച്ച ബ്രഹ്മാണ്ഡ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചതു്. ഇന്ത്യൻ മിത്തോ ളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്ന കാണിക്കുന്ന സയൻസ് ഫിക്ഷനാണ് ചിത്രം.അമിതാഭ് ബച്ചൻ, കമൽഹാസൽ, ദീപിക പദുക്കോൺ, ദിഷ പഠാനി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരക്കുന്നു.