രൂപയുടെ മൂല്യം ഇടിഞ്ഞു

 രൂപയുടെ മൂല്യം ഇടിഞ്ഞു

കൊച്ചി:

     ഇന്ത്യൻ രൂപയുടെ വിനിമയമൂല്യം വീണ്ടും ഇടിഞ്ഞു. ഇന്റർ ബാങ്ക് ഫോറെക്സ്‌ വിപണിയിൽ അമേരിക്കൻ ഡോളറിനെതിരെ 83.25 നിരക്കിലാണ് വെള്ളിയാഴ്ച രൂപ വ്യാപാരം ആരംഭിച്ചത്. മുൻദിവസത്തെ അവസാന നിരക്കായ 83.32 ൽ നിന്ന് 0.07പൈസ തുടക്കത്തിൽ നേട്ടമുണ്ടാക്കി. പിന്നീട് വ്യാപാരത്തിനിടെ 16 പൈസ നഷ്ടപ്പെട്ട് മൂല്യം 83.48 ലേക്ക് ഇടിഞ്ഞു. ഒടുവിൽ ഡോളറിനെതിരെ 14 പൈസ നഷ്ടത്തിൽ 83.46 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഡോളർ ശക്തിപ്പെട്ടതും ആഭ്യന്തര ഓഹരി വിപണിയിലെ തുടർച്ചയായ നഷ്ടവും കടുത്ത ചാഞ്ചാട്ടവുമാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണമായത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News