45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി; നരേന്ദ്ര മോദി വിവേകാനന്ദപ്പാറയിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങി

 45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി; നരേന്ദ്ര മോദി വിവേകാനന്ദപ്പാറയിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങി

തിരുവള്ളുവരുടെ പ്രതിമയിൽ ആദരമർപ്പിച്ചതിനുശേഷമായിരുന്നു പ്രധാനമന്ത്രിയുടെ മടക്കം. വിവേകാനന്ദ സ്മാരകത്തിൽനിന്നു കന്യാകുമാരി തീരത്തേയ്ക്കു ബോട്ടിലാണ് പ്രധാനമന്ത്രി എത്തിയത്

വിവേകാനന്ദപ്പാറയിലെ 45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയില്‍ നിന്നും മടങ്ങി. ധ്യാനത്തിന് പിന്നാലെ തിരുവള്ളുവര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു മോദിയുടെ മടക്കം. മൂന്നു സാഗരങ്ങളുടെ സംഗമകേന്ദ്രത്തിന് കിഴക്കേ ചെരുവിലായിരുന്നു മോദിയുടെ ധ്യാനം.

സ്മാരക സന്ദർശന വേളയിൽ, പ്രധാനമന്ത്രി മോദി സന്ദർശക പുസ്തകത്തിൽ ഒരു സന്ദേശം എഴുതിയിരുന്നു. “തൻ്റെ ജീവിതത്തിലെ ഓരോ നിമിഷവും രാഷ്ട്ര സേവനത്തിനായി സമർപ്പിക്കും” എന്നാണ് പ്രധാനമന്ത്രി അതിൽ കുറിച്ചത്.

“ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കന്യാകുമാരിയിലെ വിവേകാനന്ദ പാറ സന്ദർശിക്കുമ്പോൾ എനിക്ക് ഒരു ദിവ്യവും അസാധാരണവുമായ ഊർജ്ജം അനുഭവപ്പെടുന്നു. ഈ സ്മാരകത്തിൽ പാർവതി ദേവിയും സ്വാമി വിവേകാനന്ദനും തപസ്സനുഷ്ഠിച്ചു. പിന്നീട് ഏകനാഥ് റാനഡെ സ്വാമി വിവേകാനന്ദൻ്റെ ആശയങ്ങൾക്ക് ജീവൻ നൽകി. ഈ സ്ഥലം ഒരു സ്മാരകമാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News