മന്നം ജയന്തി ആഘോഷത്തിന് തുടക്കം
ചങ്ങനാശ്ശേരി:
147-ാമത് മന്നത്ത് പത്മനാഭന്റെ ജയന്തി ആഘോഷങ്ങൾ തിങ്കൾ, ചൊവ്വ തുടങ്ങിയ ദിവസങ്ങളിൽ പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് നടക്കും. ചൊവ്വാഴ്ച 10.45 ന് തുടങ്ങുന്ന ജയന്തി സമ്മേളനം മുൻ രാജ്യസഭാംഗം തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച രാവിലെ ഏഴു മുതൽ മന്നം സമാധിയിൽ പുഷ്‌പാർച്ചന അർപ്പിക്കും. 10.15 ന് ചേരുന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ എൻ എൻഎസ്എസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വിശദീകരിക്കും. എൻ എൻഎസ്എസ് പ്രസിഡന്റ് ഡോ.എം ശശികുമാർ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ വി വി ശശിധരൻ നായർ നന്ദി പ്രകാശിപ്പിക്കും.രണ്ടു നാൾ നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ വിവിധ കലാപരിപാടികളോടെ സമാപിക്കും.

