മോട്ടോർസൈക്കിൾ മേരി വിടവാങ്ങി
വാഷിങ്ടൺ:
വിഖ്യാത വനിതാ റൈഡറായ മോട്ടോർസൈക്കിൾ മേരി എന്ന മേരി മക്ഗീ (87)അന്തരിച്ചു.അമേരി ക്കയിലെ രാജ്യാന്തര മോട്ടോസൈക്കിൾ മത്സരങ്ങളിൽ പങ്കെടുക്കുന്ന ആദ്യ വനിതയായ മേരിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി പുറത്തിറങ്ങുന്നതിന്റെ തലേദിവസമായിരുന്നു അന്ത്യം.സഹോദരന്റെ പാത പിന്തുടർന്നാണ് റേസിങ് രംഗത്ത് എത്തുന്നത്. 1957 മുതൽ കാർ റേസിങ് മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. പിന്നാലെ മോട്ടോർസൈക്കിൾ മത്സരങ്ങളിലേക്ക് തിരിഞ്ഞു. വൻകിട ബ്രാൻഡുകളുടെ സ്പോൺസർഷിപ്പുകൾ നേടിയ ആദ്യ വനിതയാണ് മേരി.