മോദിക്ക് മൂന്നാമൂഴം;ഇന്ത്യ’ മുന്നണി 150 ൽ ഒതുങ്ങിയേക്കും
ദേശീയ തലത്തില്‍ മോദി തരംഗം പ്രവചിച്ച് വിവിധ എക്‌സിറ്റ് പോളുകള്‍. മൂന്നാം തവണയും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. റിപ്പബ്ലിക്, ഇന്ത്യ ന്യൂസ്, ജന്‍ കി ബാത്ത്, എന്‍ഡിടിവി, ദൈനിക് ഭാസ്‌കര്‍ എന്നിവരെല്ലാം ബിജെപിക്ക് അനുകൂലമായാണ് പ്രവചിക്കുന്നത്. 350 സീറ്റിന് മുകളില്‍ എന്‍ഡിഎ സഖ്യത്തിന് നേടാന്‍ സാധിക്കുമെന്ന് ആറ് സര്‍വേകള്‍ പ്രവചിക്കുന്നു. പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിക്ക് 150 സീറ്റ് കടക്കാനാകില്ല.
ഇന്ത്യാ ന്യൂസ് സര്‍വേ പ്രകാരം 371 സീറ്റ് ബിജെപി നേടുമ്പോള്‍ 125 സീറ്റുകള്‍ ഇന്ത്യാ സഖ്യത്തിനും 47 സീറ്റുകള്‍ മറ്റുള്ളവയ്ക്കും ലഭിക്കും. റിപ്പബ്ലിക് ടിവി സര്‍വേ പ്രകാരം 359 സീറ്റാണ് ബിജെപിയ്ക്ക് ലഭിക്കാന്‍ പോകുന്നത്. 154 സീറ്റ് ഇന്ത്യാ മുന്നണിക്കും 30 സീറ്റ് മറ്റുള്ളവയ്ക്കും ലഭിക്കും.ഇത്തവണ കേരളത്തില്‍ താമര വിരിയുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എബിപി സര്‍വേഫലം അനുസരിച്ച് കേരളത്തില്‍ ബിജെപിക്ക് 1 മുതല്‍ 3 വരെ സീറ്റ് കിട്ടാനാണ് സാധ്യത. യുഡിഎഫിന് 17 മുതല്‍ 19 വരെ സീറ്റുമെന്ന് സര്‍വേ പ്രവചിക്കുമ്പോള്‍ എല്‍ഡിഎഫിന് ഒരു സീറ്റ് പോലും ഇത്തവണ ലഭിക്കില്ല.