സെക്രട്ടറിയേറ്റിൽ ഇനി ഹാജർ ബുക്കില്ല

തിരുവനന്തപുരം:
ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽനിന്ന് ഹാജർ ബുക്കുകൾ വിട പറയുന്നു. സ്പാർക്ക് അധിഷ്ഠിത ബയോമെട്രിക് പഞ്ചാങ് സoവിധാനം പൂർണമായും നടപ്പാക്കിയതോടെയാണിത്. സംവിധാനത്തിൽ നിന്നും ഒഴിവാക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് തുടർന്നും ഹാജർ ബുക്ക് ഉപയോഗിക്കാം.ഇക്കാര്യങ്ങൾ വകുപ്പ് മേലധികാരികൾ ഉറപ്പാക്കണം. അറുനൂറോളം സെക്ഷനുകളിലായി 1200 ഓളം ഹാജർ ബുക്കകളാണ് പ്രതിമാസം ഇവിടെ ഉപയോഗിച്ചിരുന്നതു്. 2018 ജനുവരി ഒന്നിന് ബയോമെട്രിക് പഞ്ചിങ് ആരംഭിച്ചതോടെ ബുക്കിലും മെഷീനിലും ജീവനക്കാരും ഉദ്യോഗസ്ഥരും ഹാജർ രേഖപ്പെടുത്തിയിരുന്നു. 2019 ലാണ് ബയോമെട്രിക് പഞ്ചിങ് സ്പാർക്കുമായി ബന്ധിപ്പിച്ചത്. രാവിലെ 10.15 നും വൈകിട്ട് 5.15 നുമിടയിലാണ് പഞ്ച് ചെയ്യേണ്ടതു്.പ്രതിമാസം 300 മിനിറ്റ് ഗ്രേസ് സമയം അനുവദിച്ചിട്ടുണ്ട്.