സ്ഫോടനം നടന്ന രാമേശ്വരം കഫെ :ബോളിവുഡ് താരങ്ങളുടെ ഇഷ്ട കേന്ദ്രം

ബാംഗ്ളൂർ :
രാജ്യത്താകെ അറിയപ്പെടുന്ന ബാംഗ്ലൂരിലെ രാമേശ്വരം കഫെ സാധാരണക്കാർ മുതൽ ബോളിവുഡ് താരങ്ങൾ വരെ ഇഷ്ടപ്പെടുന്ന ഭക്ഷണകേന്ദ്രമാണ്.ബാംഗ്ളൂർ സന്ദർശിക്കുന്നവർക്ക് ഇവിടത്തെ ഭക്ഷണം കൂടി കഴിക്കണമെന്ന ലക്ഷ്യം കൂടിയുണ്ട്.ഇവിടെ നടന്ന സ്ഫോടനം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുള്ള അപകടമാണെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ട്. എന്നാൽ ഇതൊരു ആസൂത്രിത ബോംബ് സ്ഫോടനം തന്നെയാണെന്ന് വ്യക്തമായിട്ടുണ്ട്. സ്ഫോടനവസ്തുക്കൾ നിറച്ച ഒരു ബാഗ് അജ്ഞാതൻ സ്ഥലത്ത് കൊണ്ടുവന്നു വച്ചു എന്നാണ് എക്സ് ഹാൻഡിലിൽ ബി ജെ പി എംപി തേജസ്വി സൂര്യ അവകാശപ്പെടുന്നത്.സ്ഥാപനത്തിന്റെ ഉടമസ്ഥനായ നാഗരാജുവുമായി താൻ ഇതിനെപ്പറ്റി സംസാരിച്ചുവെന്നും എം പി പറഞ്ഞു. ആരാണ് ഇതിന്റെ പിന്നിലെന്നും അറിവായിട്ടില്ല. റീൽസിലും വ്ലോഗുകളിലുമെല്ലാം നിറഞ്ഞുനിൽക്കുന്ന കേന്ദ്രമാണിത്. സഞ്ചാരികളുടെ ആകർഷണകേന്ദ്രമായ കഫെയാണിത്. ബോളിവുഡ് താരങ്ങൾ അടക്കം ഈ കഫെയിൽ സ്ഥിരമായി എത്താറുണ്ട്.തിരക്കുള്ള ഉച്ചസമയമാണ് സ്ഫോടനത്തിന് തിരഞ്ഞെടുത്തതെന്നത് ശ്രദ്ധേയമാണ്.ഐ ഇ ഡി ആയിരിക്കാമെന്ന് പോലീസ് കരുതുന്നു. അന്വേഷണത്തിനായി ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെ പോലീസ് ഉപയോഗിക്കുന്നു.പത്തു സെക്കന്റിനുള്ളിൽ രണ്ട് സ്ഫോടനങ്ങൾ നടന്നതായി സി സി ടി വി ദൃശ്യങ്ങൾ വെളിപ്പെടുത്തുന്നു.