ഹവാല പണം ഏറ്റവും കൂടുതൽ പിടികൂടുന്നത് മലപ്പുറത്ത് : മുഖ്യമന്ത്രി

സംസ്ഥാനത്തെ ഏതെങ്കിലും ഒരു മതവിഭാഗത്തെ കുറ്റപ്പെടുത്തുന്ന സമീപനം തന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. കരിപ്പൂരിലെ സ്വർണ കടത്തിൻ്റെ വിശദാംശങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചു. സ്വാഭാവികമായും വിമാനത്താവളം സ്ഥിതി ചെയ്യുന്ന മലപ്പുറത്തിൻ്റെ പരിധിയിലാണ് വരിക. സംസ്ഥാനത്ത ഏറ്റവും കൂടുതൽ സ്വർണം പിടികൂടിന്നത് കരിപ്പൂരിൽ നിന്ന് അത് യാഥാർത്ഥ്യമാണ്. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിനെക്കുറിച്ച് പറയുന്നത് മലപ്പുറത്തിന് എതിരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹവാല പണം ഏറ്റവും കൂടുതൽ പിടികൂടുന്നത് മലപ്പുറത്ത് നിന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ വർഷം 87 കോടി ഹവാല പണം പിടികൂടി. 2021 ൽ 147 കിലോ ഗ്രാം സ്വർണം പിടികൂടി. ഇതിൽ 124 കിലോ ഗ്രാം കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വർണ്ണ കള്ളക്കടത്തുകാർ , ഹവാല പണം ഇടപാടുകാർ എന്നിവരെ അറസ്റ്റ് ചെയ്യുമ്പോൾ എന്തിനാണ് ചിലർക്ക് പൊള്ളുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
അൻവർ ഉന്നയിച്ച ആരോപണങ്ങൾ എംഎൽഎ ഉന്നയിച്ച ആരോപണം എന്ന നിലയിൽ ഗൗരവത്തിൽ എടുത്തിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസുകാരെ അതിന് നിയോഗിച്ചു. ഇതാണ് സർക്കാർ സ്വീകരിച്ച നിലപാടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു., ഇതിൽ ഒന്നും സർക്കാരിന് മറച്ചു വെക്കാറില്ല. ആ റിപ്പോർട്ട് വരട്ടെയെന്നും അതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാകുമെന്നും മുഖ്യന്ത്രി വ്യക്തമാക്കി.