ഡൽഹിയിൽ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി
ഡൽഹി :
ഡൽഹിയിലെ 50-ലധികം സ്‌കൂളുകൾക്കും നോയിഡയിലെ ഒരു സ്‌കൂളിനും ബുധനാഴ്ച രാവിലെ ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതിനെത്തുടർന്ന് കുട്ടികളെ പൂർണമായും ഒഴിപ്പിച്ചതായി പോലീസ്. സ്‌കൂൾ പരിസരം ഒഴിപ്പിച്ചു, ഭീഷണി ലഭിച്ച ഉടൻ തന്നെ വിദ്യാർത്ഥികളെ വീട്ടിലേക്ക് സുരക്ഷിതരായി അയക്കുകയും ചെയ്തു .
ഒന്നിലധികം സ്‌കൂളുകൾക്ക് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് മയൂർ വിഹാറിലെ മദർ മേരീസ് സ്‌കൂളിന് പുറത്ത് പോലീസും അഗ്നിശമന സേനാംഗങ്ങളും.
ഡൽഹി പബ്ലിക് സ്‌കൂളിൻ്റെ (ഡിപിഎസ്) ദ്വാരക, വസന്ത് കുഞ്ച് യൂണിറ്റുകൾ, ഈസ്റ്റ് മയൂർ വിഹാറിലെ മദർ മേരി സ്‌കൂൾ, സംസ്‌കൃതി സ്‌കൂൾ, പുഷ്പ് വിഹാറിലെ അമിറ്റി സ്‌കൂൾ, സൗത്ത് വെസ്റ്റ് ഡൽഹിയിലെ ഡിഎവി സ്‌കൂൾ എന്നിവിടങ്ങളിൽ ബോംബ് ഭീഷണി ലഭിച്ചതായി ഡൽഹി പോലീസ് അറിയിച്ചു. . ഡിപിഎസ് നോയിഡയ്ക്കും സമാനമായ ബോംബ് ഭീഷണി ഉണ്ടായിരുന്നു.
രാവിലെ 6 മണിയോടെയാണ് ഡിപിഎസ് ദ്വാരകയ്ക്ക് ബോംബ് ഭീഷണി ലഭിച്ചത്, തുടർന്ന് ഡൽഹി പോലീസിലെ ഉദ്യോഗസ്ഥരും നിരവധി ഫയർ ടെൻഡറുകളും ബോംബ് ഡിസ്പോസൽ സ്ക്വാഡും (ബിഡിഎസ്) സ്ഥലത്തെത്തി. സ്‌കൂൾ പരിസരത്ത് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.