ആലപ്പുഴയിൽ വീടിന് തീപടർന്ന് വൃദ്ധദമ്പതികൾ വെന്തുമരിച്ച നിലയിൽ

ആലപ്പുഴ മാന്നാറിൽ വീടിന് തീ പിടിച്ച് വൃദ്ധദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ. ചെന്നിത്തല പടിഞ്ഞാറ് കറ്റോട്ട് രാഘവൻ(96), ഭാര്യ ഭാരതി (86) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ മൂന്നിനാണ് സംഭവം. പിന്നാലെ മകൻ വിജയനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ടിൻ ഷീറ്റ് കൊണ്ട് നിർമിച്ച വീട് പൂർണമായും കത്തി നശിച്ച നിലയിലാണ്. മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇത് കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്. മദ്യപാനിയായ മകൻ വീടിന് തീവെച്ചതാണെന്ന സംശയവും പോലീസിനുണ്ട്. വിജയൻ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇയാള്‍ സ്ഥിരമായി വധഭീഷണി മുഴക്കിയിരുന്നുവെന്നും ആരോപണം നിലനിൽക്കുന്നു.