കേരളം ബംഗാളിനോട് തോറ്റു

ഹൈദരാബാദ്:
പുതു വർഷത്തലേന്ന് മനോഹരമായ സ്വപ്നത്തിലേക്കായിരുന്നു കേരളം.എന്നാൽ സ്വപ്നം തകർന്നു; കേരളം കരഞ്ഞു. നാലാം മിനിറ്റിൽ റോബി ഹാൻസ്ദയുടെ ഗോൾ ഹൃദയം തകർക്കുകയായിരുന്നു.സന്തോഷ് ട്രോഫി ഫുട്ബോളിൽ ബംഗാൾ മുപ്പത്തിമൂന്നാമതും കിരീടം ഉയർത്തുമ്പോൾ നഷ്ടപ്പെടുത്തിയ അവസരങ്ങളിൽ കേരളം പരിതപിച്ചു. ബംഗാളിന്റെ മുന്നേറ്റത്തോടെയായിരുന്നു കളിക്ക് ചൂടുപിടിച്ചത്. 23-ാം മിനിറ്റിൽ കേരളം വിറച്ചു.രണ്ടാം പകുതിയിൽ കളിയുടെ നിയന്ത്രണം ബംഗാൾ ഏറ്റെടുത്തു.പത്ത് മിനിറ്റിനുള്ളിൽ ലഭിച്ച ഫ്രീകിക്കും പുറത്തേക്ക് പോയി.ഒടുവിൽ 1-0 ഗോളിന് ബംഗാൾ കേരളത്തെ തോൽപിച്ച് സന്തോഷ് ട്രോഫി കരസ്ഥമാക്കി.