ബഹിരാകാശ നടത്തത്തിൽ സുനിതയ്ക്ക് റെക്കോഡ്

വാഷിങ്ടൺ:
ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിതയെന്ന ചരിത്രമെഴുതി ഇന്ത്യൻ വംശജ സുനിത വില്യംസ്.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് അറ്റകുറ്റപണിക്കായി അഞ്ചു മണിക്കൂറും 26 മിനിട്ടും ചെലവിട്ടതോടെയാണ് ഈ നേട്ടം. നാസയുടെ ബഹിരാകാശ സഞ്ചാരിയായ പെഗ്ഗി വിട്സൻ സ്ഥാപിച്ച റെക്കോഡാണ് സുനിത മറികടന്നത്.മൂന്നു ദൗത്യങ്ങളിലായി 62 മണിക്കൂറും ആറു മിനിറ്റുമാണ് സുനിത ബഹിരാകാശത്ത് നടന്നത്. പെഗ്ഗി വിട്സന്റെ റെക്കോഡ് 60 മണിക്കൂറും 21 മിനിറ്റുമാണ്.
