യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ വ്ലോഗർ ജുനൈദ് അറസ്റ്റിൽ

 യുവതിയെ വിവാഹവാഗ്ദാനം  നൽകി  പീഡിപ്പിച്ച  കേസിൽ  വ്ലോഗർ ജുനൈദ് അറസ്റ്റിൽ

സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ വ്ലോഗർ അറസ്റ്റിൽ. വഴിക്കടവ് സ്വദേശി ജുനൈദാണ് പിടിയിലായത്. മലപ്പുറം പോലീസ് കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ബെം​ഗളൂരുവിൽവച്ചാണ് ജുനൈദിനെ അന്വേഷണ സംഘം പിടികൂടിയത്.

രണ്ടു വർഷത്തോളം വിവിധ ഹോട്ടലുകളിലെത്തിച്ച് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് പരാതി. നഗ്നചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

മലപ്പുറം സബ്‌ ഇൻസ്‌പെക്ടർ പി.വിഷ്ണുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ്‌ അറിയിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News