ശമ്പളത്തിന് ആനുപാതിക പെൻഷൻ നടപ്പാക്കും
ന്യൂഡൽഹി:
ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷന് അവസരമൊരുക്കണമെന്ന സുപ്രീംകോടതി വിധി എത്രയും വേഗം നടപ്പാക്കാൻ പി എഫ് കേന്ദ്ര ട്രസ്റ്റി ബോർഡ് യോഗത്തിൽ തീരുമാനം. ഉത്തരവ് നടപ്പാക്കാൻ ഇപിഎഫ്ഒ നിരവധി നടപടികൾ ഇതിനോടകം എടുത്തിട്ടുണ്ട്. ജീവനക്കാർ/ വിരമിച്ച ജീവനക്കാർ / തൊഴിലുടമകൾ തുടങ്ങിയവർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഉറപ്പാക്കും. ഉയർന്ന പെൻഷൻ ഓപ്ഷൻ തെരഞ്ഞെടുത്ത 72 ശതമാനത്തോളം അപേക്ഷകളുടെയും പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയായതായും ഇപിഎഫ്ഒ അധികൃതർ യോഗത്തെ അറിയിച്ചു.