സംയുക്ത സൈനിക മേധാവി കേരളം സന്ദർശിച്ചു
തിരുവനന്തപുരം:
സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ ദക്ഷിണ വ്യോമസേനാ കമാൻഡ് ആസ്ഥാനം സന്ദർശിച്ചു. സെന്റർ ഫോർ എയർപവർ സ്റ്റഡീസും ദക്ഷിണ വ്യോമസേനയും സംഘടിപ്പിച്ച ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ വ്യോമ നാവികസേനയുടെ പോരാട്ടവീര്യം വർധിപ്പിക്കുക എന്ന സെമിനാറിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. വ്യോമസേന ഉപമേധാവി എയർ മാർഷൽ എസ് പി ധാർകറും പങ്കെടുത്തു. വിശിഷ്ടാതിഥികളെ ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ബി മണികണ്ഠൻ സ്വീകരിച്ചു. ദേശീയ താൽപ്പര്യം സംരക്ഷിക്കാനും പ്രതി രോധo സൃഷ്ടിക്കാനും വ്യോമസേനയും നാവികസേനയും സമന്വയം ഉറപ്പാക്കണമെന്ന് ജനറൽ അനിൽ ചൗഹാൻ പറഞ്ഞു.