സുനിത വില്യംസ് വാർത്താസമ്മേളനം നടത്തി

ഹൂസ്റ്റൺ:
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മാസങ്ങളോളം കുടുങ്ങിക്കിടക്കാനിടയായതിൽ നാസയ്ക്കും സ്റ്റാർ ലൈനിനുമടക്കം എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്ന് സുനിത വില്യംസും ബുചച് വിൽമോറും. എന്നൽ ആരെയും കുറ്റപ്പെടുത്താനില്ല.അപ്രതീക്ഷിതമായി ഉണ്ടായ സാഹചര്യത്തിലാണ് നിലയത്തിൽ ഇത്രയും ദിവസം കഴിയേണ്ടി വന്നത്. ബഹിരാകാശ ദൗത്യങ്ങളിൽ ഇത്തരം സാഹചര്യങ്ങൾ ഇനിയും പ്രതീക്ഷിക്കണം. എന്നാൽ ഇതിനെ നേരിടാനുള്ള സാങ്കേതിക മികവാണ് പ്രധാനം. ഇത് വലിയ പാഠമാണ്. നിലവിൽ തങ്ങളുടെ ആരോഗ്യനില പൂർണമായും തൃപ്തികരമാണ്. ബഹിരാകാശത്തു നിന്ന് മടങ്ങിയെത്തിയ ശേഷം ആദ്യമായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ദൗത്യം നീണ്ടത് തങ്ങൾ അവസരമായി മാറ്റുകയായിരുന്നു. നിലയത്തിനകത്തും പുറത്തും നിരവധി അറ്റകുറ്റപ്പണികൾ നടത്താനായി.തങ്ങളുടെ പിന്തുണ, ലോകത്തിന്റെ കരുതൽ എല്ലാം തങ്ങൾക്ക് കരുത്തായി.