കാൾസന് കിരീടം
ദോഹ:
ലോക ബ്ളിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ മാഗ്നാസ് കാൾസൺ കിരീടം നിലനിർത്തി.ഒമ്പതാം തവണയാണ് നോർവെക്കാരൻ ജേതാവാകുന്നത്.ഫൈനലിൽ ഉസ്ബെക്കിസ്ഥാന്റെ നോദിർബെക് അബ്ദുസതറോവിനെ തോൽപ്പിച്ചു. കഴിഞ്ഞയാഴ്ച റാപിഡ് ചാമ്പ്യൻഷിപ്പിലും കാൾസൺ കിരീടമുയർത്തിയിരുന്നു. ആകെ 20 ലോക കിരീടങ്ങളായി.ഇന്ത്യയുടെ അർജുൻ എറിഗൈസക്കിനാണ് വെങ്കലം. വിശ്വനാഥൻ ആനന്ദിനുശേഷം ബ്ലിറ്റ്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ്. വനിതകളിൽ കസാഖിസ്ഥാന്റെ ബിബിസാറ ഔബയേവയാണ് നിലവിലെ ചാമ്പ്യൻ.
