ലോക കാലാവസ്ഥാ ഉച്ചകോടി ദുബായിൽ

ദുബായ്:
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ലോക കാലാവസ്ഥാ ഉച്ചകോടി ദുബായിൽ ആരംഭിച്ചു. 2030 -ഓടെ കാർബൺ പുറന്തള്ളൽ 45 ശതമാനമായി കുറയ്ക്കും. കാർബൺ പുറന്തള്ളൽ കുറയ്ക്കണമെങ്കിൽ പെട്രോൾ, ഡീസൽ, കൽക്കരി തുടങ്ങിയ ഇന്ധനങ്ങളുടെ ഉപയോഗവും കുറയ്ക്കേണ്ടി വരും.ആഗോളതാപനം നേരിടാൻ 3000 കോടി ഡോളറിന്റെ ഫണ്ട് യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു. മെച്ചപ്പെട്ട കാലാവസ്ഥാ ധനകാര്യ സംവിധാനം സൃഷ്ടിക്കുന്നതിനായി ആറു വർഷത്തിനകം 25000 കോടി ഡോളർ സമാഹരിക്കാൻ ലക്ഷ്യമിടുന്ന ‘ആൾ തെറ’യിലേക്കാണ് ഫണ്ട് നൽകുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന് ഏറ്റവും കുറച്ച് സംഭാവന രാജ്യങ്ങളെ പിന്തുണക്കാനും ദുബായ് ഉച്ചകോടി തയ്യാറായിട്ടുണ്ട്.
ജനകീയ പങ്കാളിത്തത്തോടെ ഭൂമിയെ കാർബൺ വിമുക്തമാക്കാനുള്ള ഗ്രീൻ ക്രെഡിറ്റ് പദ്ധതി 28-ാം ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. 2028 – ലെ 33-ാം ഉച്ചകോടിക്ക് ആതിഥ്യം വഹിക്കാൻ ഇന്ത്യ സന്നദ്ധമാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.ആഗോള താപന നിരക്ക് 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്തുകയെന്ന ലക്ഷ്യത്തിലേക്കുള്ള യത്നത്തിലാണ് ഇന്ത്യ. നഷ്ടപരിഹാര ഫണ്ട് പുനരുജ്ജീവിപ്പിക്കാനുള്ള തീരുമാനത്തെ നരേന്ദ്രമോദി സ്വാഗതം ചെയ്തു.
