ഏകദിന ലോകകപ്പിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യ സെമിയിൽ
തുടർച്ചയായ ഏഴാം മത്സരത്തിലും ജയം നേടിയ ഇന്ത്യ സെമി ഫൈനൽ പ്രവേശനം രാജകീയമാക്കി. 302 റൺസിനായിരുന്നു ഇന്ത്യയുടെ കൂറ്റൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 358 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ലങ്കൻ ബാറ്റർമാരെ ഇന്ത്യൻ പേസർമാർ നിലയുറപ്പിക്കാൻ പോലും അനുവദിച്ചില്ല.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്റെയും വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും അര്‍ധസെഞ്ചുറികളുടെയും രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും കരുത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തു.
രണ്ടാം വിക്കറ്റില്‍ 189 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്. ശ്രേയസ് അയ്യര്‍ 56 പന്തില്‍ 82 റണ്‍സെടുത്തു. ജഡേജ 24 പന്തില്‍ 35 റണ്‍സെടുത്ത് അവസാന പന്തില്‍ റണ്ണൗട്ടായി. ശ്രീലങ്കക്കായി ദില്‍ഷന്‍ മധുശങ്ക 80 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. ശ്രേയസ് മടങ്ങിയശേഷം ആക്രമണം ഏറ്റെടുത്ത ജഡേജ 24 പന്തില്‍ 35 റണ്‍സെടുത്ത് ഇന്ത്യയെ 350 കടത്തി.
ഗില്ലിനും, കോഹ്‌ലിക്കും ചെറിയ വ്യത്യാസത്തിലാണ് സെഞ്ചുറികൾ നഷ്‌ടമായത്. 92 റണ്‍സെടുത്ത ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. കോഹ്‌ലി 88 റണ്‍സും, ശ്രേയസ് അയ്യര്‍ 82 റണ്‍സുമെടുത്തു. അവസാന നിമിഷം കൂറ്റനടിയുമായി കളംനിറഞ്ഞ ജഡേജ 24 പന്തില്‍ 35 റണ്‍സെടുത്തു. ശ്രീലങ്കയ്ക്ക് വേണ്ടി ദില്‍ഷന്‍ മധുശങ്ക അഞ്ച് വിക്കറ്റെടുത്തെങ്കിലും 80 റൺസ് വഴങ്ങി.
രണ്ടാം ഓവറിൽ തന്നെ അടുത്ത പ്രഹരവുമെത്തി. ഇക്കുറി സിറാജിന്റെ ഊഴമായിരുന്നു. ആദ്യ പന്തിൽ തന്നെ കരുണ രത്നയെ മടക്കി സിറാജ് മികവ് തെളിയിച്ചു. പിന്നീട് ഓരോരുത്തരായി കൂടാരം കയറി. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് നേടി തന്റെ തിരിച്ചുവരവിനെ ഒരിക്കൽ കൂടി അടയാളപ്പെടുത്തി. സിറാജ് മൂന്ന് വിക്കറ്റ് നേടി മികച്ച പിന്തുണ നൽകി. ബുമ്രയും, ജഡേജയും ഓരോ വിക്കറ്റുകൾ വീഴ്ത്തി.