ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം; 7.5 തീവ്രത; സുനാമി മുന്നറിയിപ്പ് നല്‍കി

ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്. വന്‍ ഭൂചലനത്തിന് പിന്നാലെ ജപ്പാന്‍, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ് തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. മിന്‍ദനവോ ദ്വീപാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
കടലില്‍ ചില വ്യതിയാനങ്ങള്‍ പ്രതീക്ഷിക്കാമെങ്കിലും നിലവിലെ സാഹചര്യത്തില്‍ സുനാമിയെക്കുറിച്ച് വലിയ ആശങ്ക വേണ്ടെന്ന് യുഎസ് സുനാമി വാണിംഗ് സിസ്റ്റം അറിയിച്ചു
.
