29.12.2023 ലെ അസാധാരണ ഗസറ്റ് വിജ്ഞാപന പ്രകാരം കാറ്റഗറി നമ്പർ 566/ 2023 മുതൽ 624/ 2023 വരെയും, 30.12.2023 ലെ അസാധാരണ ഗസറ്റ് വിജ്ഞാപനപ്രകാരം 625/2023 മുതൽ 744/2023 വരെയും പിഎസ് സി അപേക്ഷ ക്ഷണിച്ചു. ഇതിൽ കാറ്റഗറി 571/23 തദ്ദേശ സ്ഥാപങ്ങളിൽ സെക്രട്ടറി, 593/23 പൊലീസ് കോൺസ്റ്റബിൾ, 640/23 സഹകരണ വകുപിൽ ജൂനിയർ ഇൻസ്പെക്ടർ, 641/23 ജൂനിയർ ഇൻസ്ട്രക്ടർ, 707/23 യുപി സ്കൂൾ ടീച്ചർ എന്നീ തസ്തികൾ പ്രത്യേക പരാമർശമർഹിക്കുന്നു.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 അർധരാത്രി. വിശദ വിവരങ്ങൾക്ക് keralapsc.gov.in കാണുക.