എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ

 എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ

തിരുവനന്തപുരം:
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ 2025 മാർച്ച് 3 മുതൽ 26 വരെ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ 21 വരെ നടക്കും.ജനുവരി 20 മുതൽ 30 വരെ ഐടി മോഡൽ പരീക്ഷയും ഫെബ്രുവരി ഒന്നു മുതൽ 14 വരെ ഐടി പൊതു പരീക്ഷയും നടക്കും. ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ മാർച്ച് 6 മുതൽ 29 വരെയാണ്. ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകൾ മാർച്ച് മൂന്നു മുതൽ 26 വരെ നടക്കും. മെയ് മൂന്നാമത്തെ ആഴ്ചയ്ക്കുള്ളിൽ എസ്എസ്എൽസി ഫലം പ്രഖ്യാപിക്കും. മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ എട്ട് മുതൽ 28 വരെയാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News