കേരളം മുന്നോട്ട് :പതിനൊന്നു അടിപ്പാതകൾ ഗഡ്കരി ഉത്ഘാടനം ചെയ്യും
തിരുവനന്തപുരം :525.79കോടിയുടെ 11പദ്ധതികൾ കേന്ദ്രമന്ത്രി നിതിൻഗഡ്കരി തൃശ്ശൂരിൽ ഉത്ഘാടനം ചെയ്യുമെന്ന് ടി എൻ പ്രതാപൻ എം പി പറഞ്ഞു.ഈ മാസം അഞ്ചിന് കാസർഗോഡ് വിവിധ പദ്ധതികളുടെ നിർമാണ പ്രവർത്തികളുടെ ഉത്ഘാടനം നടത്തുന്നതോടൊപ്പമാണ് ഗഡ്കരി തൃശ്ശൂരിൽ വിവിധ പദ്ധതികളുടെ ഉത്ഘാടനം നിർവഹിക്കുകയെന്നും പ്രതാപൻ പറഞ്ഞു.തൃശൂർ പാർലിമെന്റ് മണ്ഡലത്തിൽ മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ, ആമ്പല്ലൂർ എന്നിവടങ്ങളിലെ അടിപ്പാതകളും ആലത്തൂർ മണ്ഡലത്തിലെ ആലത്തൂർ,കുഴൽമന്ദം അടിപ്പാതകളും ചാലക്കുടി മണ്ഡലത്തിലെ ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ അടിപ്പാതകളും പാലക്കാട് മണ്ഡലത്തിലെ കാഴിച്ചാപ്പറമ്പ് അടിപാതയുടെയും നിർമ്മാണ പ്രവർത്തനോത്ഘാടനവും കേന്ദ്രമന്ത്രി നിർവഹിക്കും.കഴിഞ്ഞ മാസം ടെൻഡർ നടപടികളുടെ പ്രഥമ ഘട്ടം പൂർത്തിയാക്കിയ അടിപ്പാതകളുടെ വാല്യൂവേഷൻ നടപടികൾ ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കും.ഇതിന് ശേഷം മാത്രമായിരിക്കും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുക.അടിപ്പാത നിർമാണത്തിനുള്ള ടെൻഡറിൽ ഏഴ് കമ്പനികളാണ് പങ്കെടുത്തത്.

