ഗാർഹിക പീഡനക്കറ്റം ചുമത്താനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി:
നിയമപരമായി വിവാഹിതരായിട്ടില്ലെങ്കിൽ പങ്കാളിക്ക് ഭർതൃപദവി ഉണ്ടാകില്ലെന്നും ഗാർഹിക പീഡനക്കുറ്റം ബാധകമാകില്ലെന്നും ഹൈക്കോടതി.ഭർത്താവ് എന്നാൽ നിയപരമായ വിവാഹത്തിലെ സ്ത്രീയുടെ പങ്കാളി എന്നാണെന്ന് വിലയിരുത്തി ജസ്റ്റിസ് എ ബദറുദീനാണ് ഉത്തരവായത്. നിയമപരമായി വിവാഹിതരായിട്ടില്ലെങ്കിൽ ഭർത്താവിനെതിരെ ചുമത്താവുന്ന ഗാർഹിക പീഡനക്കുറ്റം പങ്കാളിക്കെതിരായോ പങ്കാളിയുടെ ബന്ധുക്കൾക്കെതിരായോ ബാധകമാകില്ലെന്നും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം മണക്കാട് സ്വദേശി ക്കെതിരെ യുവതി നൽകിയ പരാതിയിൽ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലുള്ള കേസ് റദ്ദാക്കയും ചെയ്തു. 2009ലാണ് ഹർജിക്കാരനും യുവതിയും വിവാഹിതരായി ഒരുമിച്ച് താമസം തുടങ്ങിയത്. എന്നാൽ യുവതി ആദ്യവിവാഹ ബന്ധം വേർപെടുത്താത്ത സാഹചര്യത്തിൽ രണ്ടാം വിവാഹത്തിന് നിയമ സാധുതയില്ലെന്ന് 2013 ൽ കുടുംബകോടതി വിധിച്ചു.