ജപ്പാനിൽ ഭുകമ്പം : റിക്ടർ സ്കെയിലിൽ 7.6 തീവ്രത
ടോക്യോ:
ജപ്പാന്റെ പടിഞ്ഞാറൻ തീരത്ത് വൻ ഭൂകമ്പമുണ്ടായി. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തി.ഭൂചലനത്തിന് പിന്നാലെ ഇഷികാവയിലെ വാജിമ നഗരത്തിൽ 1.2 മീറ്റർ ഉയരത്തിൽ സുനാമിത്തിരകളുയർന്നു. മുൻകരുതലിന്റെ ഭാഗമായി തീര ദേശങ്ങളിൽ നിന്നും ജനങ്ങളെ മാറ്റിപ്പാർപ്പിച്ചത് വൻ ദുരന്തമൊഴിവാക്കി.ജപ്പാൻ സമയം 4.10 നാണ് ഭൂചലനമുണ്ടായത്. ബുള്ളറ്റ് ട്രെയിൻ ഗതാഗതം, റോഡ് ഗതാഗതം തടസ്സപ്പെട്ടു.36000 ത്തോളം വീടുകളിലെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. ജപ്പാൻ കടലിലെ ആണവനിലയങ്ങൾക്ക് കേടുപാടുകളുണ്ടായില്ല.

