ട്രാൻസ് പുരുഷൻ അച്ഛനായി
കൊച്ചി:
വിവാഹിതനായ ട്രാൻസ് പുരുഷന് സ്വന്തം രക്തത്തിൽ കുഞ്ഞ് പിറന്നു. കൊച്ചി റിനൈ മെഡിസിറ്റി അനെക്സിലെ സമഗ്ര വന്ധ്യതാവിഭാഗത്തിലെ ചികിത്സയിലൂടെയാണ് നേട്ടം കൈവരിച്ചത്. ലിംഗമാറ്റത്തിന് വിധേയനാകുന്നതിനു മുൻപ് കൊച്ചി റിനൈ മെഡിസിറ്റി ആശുപത്രി 2021 ൽ അണ്ഡം മറ്റൊരാളുടെ ബീജവുമായി സംയോജിപ്പിച്ച് ഭ്രൂണമാക്കി ശീതികരിച്ചുവച്ചിരുന്നു. ലിംഗമാറ്റത്തിനുള്ള ഹോർമോൺ ചികിത്സകൾക്കും ശസ്ത്രക്രിയകൾക്കുംശേഷം നിയമപ്രകാരം വിവാഹംചെയ്ത പങ്കാളിയുടെ ഗർഭപാത്രത്തിൽ ഭ്രൂണം നിക്ഷേപിച്ചു.ഇത്തരത്തിൽ ഗർഭധാരണത്തിലൂടെ ട്രാൻസ് പുരുഷന് സ്വന്തം രക്തത്തിൽ കുഞ്ഞ് പിറക്കുന്നത് രാജ്യത്ത് ആദ്യമാണെന്ന് റിനൈ മെഡിസിറ്റി സെന്റർ ഫോർ റീപ്രൊഡക്ടീവ് ഹെൽത്തിലെ ഫെർട്ടി ലിറ്റി സ്പെഷ്യലിസ്റ്റ് ഡോ: ജിഷ വർഗീസ് അവകാശപ്പെട്ടു.