ഡെങ്കിപ്പനിയ്ക്കതിരെ ആരോഗ്യവകുപ്പ്
തിരുവനന്തപുരം:
മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ വേനൽ മഴയും മഴക്കാലവും വരുന്ന തോടെ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത. മുൻകരുതലുകൾ ഏകോപിപ്പിക്കാൻ ചൊവ്വാഴ്ച ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേർന്നു.ഉഷ്ണ തരംഗവും മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങളും മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്തു.തദ്ദേശ തലത്തിൽ കർമപദ്ധതി രൂപീകരിക്കൽ, വാർഡുതല സാനിറ്ററി കമ്മിറ്റികളുടെ പ്രവർത്തനം ശക്കമാക്കാൽ, ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് പ്രതിരോധം എന്നിവയ്ക്ക് യോഗം നിർദ്ദേശം നൽകി. മെഡിക്കൽ ഓഫീസർ പ്രാദേശിക പ്രവർത്തന ങ്ങൾക്ക് നേതൃത്വം നൽകണം. മലിനജലത്തിലിറങ്ങുന്നവർ നിർബന്ധമായും ഡോക്സിസൈക്ലിൻ കഴിക്കണം. എച്ച്1, എൻ1, ചിക്കൻ പോക്സ്, ഹെപ്പറ്റെറ്റിസ്, മലമ്പനി, രോഗങ്ങൾ തുടങ്ങിയവയും റിപ്പോർട്ട് ചെയ്യുന്നുണ്ട്.