ദേശിയ സീനിയർ സ്കൂൾ മീറ്റിൽ കേരളത്തിന് കിരീടം
പാലക്കാട്:
മഹാരാഷ്ട്രയിലെ ചന്ദ്രപൂരിൽ നടന്ന ദേശീയ സ്കൂൾ മീറ്റിൽ കേരളത്തിന് കിരീടം. മീറ്റൽ കേരളം 11 സ്വർണവും, ആറ് വെള്ളിയും, ഏഴ് വെങ്കലവുമായി 78 പോയിന്റ് നേടി. 76 പേരടങ്ങിയ കേരള ടീമിൽ 34 ആൺകുട്ടികളും 32 പെൺകുട്ടികളും ട്രാക്കിലിറങ്ങി. മലപ്പുറത്തിന്റെ മുഹമ്മദ് മുഹ്സിൻ മൂന്ന് സ്വർണം കരസ്ഥമാക്കി. പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ വിദ്യാഭ്യാസ ഉപഡയറക്ടർ പി മനോജിന്റെ നേതൃത്വത്തിൽ താരങ്ങളെ സ്വീകരിച്ചു.

