പുതുവത്സരദിനത്തിൽ എക്സ്പോസാറ്റ് വിക്ഷേപണം
ശ്രീഹരിക്കോട്ട:
പുതുവത്സരദിനത്തിൽ സതീഷ്ധവാൻ സ്പെയ്സ് സെന്ററിൽ നിന്ന് എക്സ്പോസാറ്റ് വിജയകരമായി വിക്ഷേപിച്ചു. തമോഗർത്തങ്ങളുടെ രഹസ്യങ്ങൾ തേടിയുള്ള ഐഎസ്ആർഒ യുടെ ആദ്യവിക്ഷേപണം വിജയിച്ചു.പ്രപഞ്ചത്തിലെ തീവ്രമായ എക്സ്റേ സ്രോതസ്സുകളെപ്പറ്റി പഠിക്കുകയാണ് ലക്ഷ്യം. വിക്ഷേപണത്തിന് ഐഎസ്ആർഒ ചെയർമാൻ ഡോ.എസ് സോമനാഥ്, വിഎസ് എസ്സ്സി ഡയറക്ടർ ഡോ.എസ് ഉണ്ണികൃഷ്ണൻ നായർ, എൽപിഎസ് സി ഡയറക്ടർ ഡോ. വി നാരായണൻ, സതീഷ്ധവാൻ സ്പെയ്സ് സെന്റർ ഡയറക്ടർ എ രാജരാജൻ തുടങ്ങിയവർ നേതൃത്വം നൽകി.

